പൊതു വിവരം

ബജാജ് ഫിനാൻസ് FDയിൽ നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായിരിക്കാനുള്ള 5 കാരണങ്ങൾ

ബജാജ് ഫിനാൻസ് FDയിൽ നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായിരിക്കാനുള്ള  5 കാരണങ്ങൾ

 

“ഒരു രൂപ ലാഭിച്ചാൽ, ഒരു രൂപ സമ്പാദിച്ചു”

വിരമിക്കാനായി തയ്യാറെടുക്കുന്ന മുതിർന്ന പൗരന്മാർ മുതൽ ആദ്യ ജോലിക്കായി ഒരുങ്ങുന്ന കോളേജ് വിദ്യാർത്ഥികൾ  വരെ, മിക്കവാറും എല്ലാവരും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ മുകളിൽ പറഞ്ഞ മൌലിക തത്വം  കേട്ടിട്ടുണ്ടാകും.

നമുക്കെല്ലാവർക്കും വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങളുണ്ടാകുമെങ്കിലും , മിക്കവർക്കും ആകർഷകമായ വരുമാനവും സമ്പാദ്യത്തിന്റെ സുരക്ഷയും  നൽകുന്ന  വഴികൾ ആണ് തേടുന്നത്.  മികച്ച പലിശനിരക്കും നിക്ഷേപത്തിന്റെ സുരക്ഷയും സമന്വയിപ്പിച്ചുകൊണ്ട് ബജാജ് ഫിനാൻസ് ഫിക്സഡ് ഡെപ്പോസിറ്റ് (Fixed Deposit) വാഗ്ദാനം ചെയ്യുന്നതും  ഇതു തന്നെയാണ്.

 

ബജാജ് ഫിനാൻസ് എഫ്ഡിയിൽ7.25% വരെ ഉറപ്പുള്ള വരുമാനം നേടുക

വിപണിയിൽ പണലഭ്യത വർധിപ്പിക്കാൻ റിസർവ് ബാങ്ക് അടുത്തിടെ സ്വീകരിച്ച നടപടികളുടെ വെളിച്ചത്തിൽ, റിപ്പോ നിരക്കുകൾ കഴിഞ്ഞ വർഷം നിരവധി തവണ കുറച്ചിരുന്നു. ഇതു കാരണം മിക്ക ഫിനാൻ‌സിയർ‌മാരുടെയും എഫ്ഡി പലിശനിരക്ക് കുറയ്ക്കുകയുണ്ടായി. അതിനാലാണ് നിലവിലെ എഫ്ഡി നിരക്കുകൾ വെറും 4 മുതൽ 6% വരെ യായി കുറഞ്ഞത്.  നിലവിലെ വിപണി സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബജാജ് ഫിനാൻസ് എഫ്ഡി 7.25%  വരെ ഏറ്റവും ഉയർന്ന എഫ്ഡി പലിശനിരക്കാണ് (FD interest rates) വാഗ്ദാനം ചെയ്യുന്നത്.

 

മുതിർന്ന പൗരന്മാരല്ലാത്തവർക്ക് ലഭിക്കുന്ന പലിശ നിരക്ക്  7% വരെയാണ്, ബജാജ് ഫിൻ‌സെർവ് വെബ്സൈറ്റ് വഴി ഓൺ‌ലൈനിൽ നിക്ഷേപിക്കുമ്പോൾ 0.10% അധിക നിരക്ക് ആനുകൂല്യമുണ്ട്. മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന  നിക്ഷേപ രീതി കണക്കിലെടുക്കാതെയുള്ള 7.25% വരെ സുനിശ്ചിത വരുമാനം നേടി അവരുടെ സമ്പാദ്യം വളർത്താൻ കഴിയും.

ആകർഷകമായ ഈ എഫ്ഡി നിരക്കുകൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വളരെയധികം സഹായകമാകുമെങ്കിലും,  സമ്പാദ്യത്തിൻറെ സുരക്ഷയെക്കുറിച്ച് എല്ലായ്പ്പോഴും ആശങ്കയുണ്ടായിരിക്കും. നടപ്പു സമയങ്ങളിൽ ബജാജ് ഫിനാൻസ് ഓൺലൈൻ എഫ്ഡി (Bajaj Finance online FD)  ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനായി മാറുന്നതിനുള്ള 5 കാരണങ്ങൾ ഇതാ.

 

 

  1. ഏറ്റവുംഉയർന്ന സുരക്ഷാ റേറ്റിംഗുകൾ: ബജാജ് ഫിനാൻസ് എഫ്ഡിക്ക് CRISIL  ൻറെ FAAA  റേറ്റിംഗും ICRAയുടെ MAAA റേറ്റിംഗും ആണ് ലഭിച്ചിട്ടുള്ളത്.  ഈ ഉയർന്ന സുരക്ഷാ റേറ്റിംഗുകൾ  നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായ രീതിയിൽ വളരുന്നുവെന്ന് ഉറപ്പാക്കുന്നു.

 

  1. ഉപഭോക്താക്കളുടെവിശ്വാസം: ഒരു ബജാജ് ഫിനാൻസ് എഫ്ഡിയിൽ നിങ്ങളുടെ നിക്ഷേപം എല്ലായ്പ്പോഴും സുരക്ഷിതമാണെന്നതിന്റെ തെളിവാണ് 2,50,000 സന്തുഷ്ട എഫ്ഡി ഉപഭോക്താക്കളുടെ വിശ്വാസം.

 

  1. ശ്രദ്ധേയമായഡെപ്പോസിറ്റ് ബുക്ക്: ബജാജ് ഫിനാൻസിന് 23,000 കോടി രൂപയുടെ ആകർഷകമായ ഒരു ഡെപ്പോസിറ്റ് ബുക്ക് ഉണ്ട്. ഇത് ഉപഭോക്താക്കളുടെ വിശ്വാസത്തെ വീണ്ടും പ്രതിഫലിപ്പിക്കുന്നത്.

 

  1. ‘ക്ലെയിംചെയ്യാത്ത0  നിക്ഷേപങ്ങൾ’ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ ഇല്ലാത്ത ഒരേയൊരു എൻ‌ബി‌എഫ്‌സിയി ആയതിനാൽ, സമയബന്ധിതമായ പേയ്‌മെന്റുകൾക്കൊപ്പം വീഴ്ചാരഹിത അനുഭവം വാഗ്ദാനം ചെയ്യുന്നതിലും ബജാജ് ഫിനാൻസ് പേരെടുത്തിട്ടുണ്ട്

 

  1. ശക്തമായകമ്പനി ക്രെഡൻഷ്യലുകൾ: ഏതെങ്കിലും എഫ്ഡിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, കമ്പനിയുടെ  സ്ഥിതി വിലയിരുത്തുന്നതും സ്റ്റാൻ‌ഡ്‍എലോൺ പ്രകടനം വിലയിരുത്തുന്നതും പ്രധാനമാണ്.

 

2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച ബജാജ് ഫിൻ‌സെർവിന്റെ ത്രൈമാസ ഫലങ്ങൾ, ഏകീകൃത അറ്റാദായത്തിൽ  വാർഷികാടിസ്ഥാനത്തിൽ  15% വർദ്ധനവ് കാണിക്കുന്നു. മികച്ച ലാഭം, വളർച്ച, ആസ്തിയുടെ ഗുണനിലവാരം, മൂലധന പര്യാപ്തത അനുപാതങ്ങൾ എന്നിവയിലൂടെ, ഒരു ബജാജ് ഫിനാൻസ് എഫ്ഡിയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിന്റെ ഉയർന്ന സുരക്ഷ  നിങ്ങൾക്ക് ഉറപ്പാക്കാം..

 

നിങ്ങളുടെ നിക്ഷേപത്തിന്റെ ഉയർന്ന സുരക്ഷയ്‌ക്ക് പുറമേ, ബജാജ് ഫിനാൻസ് ഓൺ‌ലൈൻ എഫ്ഡിയിൽ നിങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ടു തന്നെ നിക്ഷേപം നടത്താനുള്ള സൌകര്യവും ബജാജ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് 12 മുതൽ 60 മാസം വരെയുള്ള നിക്ഷേപ കാലയളവ്  തിരഞ്ഞെടുക്കാനും  നിക്ഷേപം നടത്തുന്നതിന് മുമ്പായി , എഫ്ഡി റിട്ടേൺ കാൽക്കുലേറ്റർ (FD return calculator) ഉപയോഗിച്ച് നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം അറിയാനും സാധിക്കും.

 

കൂടാതെ, പ്രതിമാസ അടിസ്ഥാനത്തിൽ സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക്, സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാൻ (അല്ലെങ്കിൽ എസ്ഡിപി) ഉപയോഗിച്ച് ലാഭിക്കാനുള്ള സൌ കര്യം ബജാജ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നു. ഇത് ഇൻഡസ്ട്രിയിലെ ആദ്യ പ്രതിമാസ സമ്പാദ്യ പദ്ധതിയാണ്. വെറും     പ്രതിമാസം 5000 രൂപ മുതൽ ആരംഭിക്കാവുന്ന  സമ്പാദ്യം മികച്ച സാമ്പത്തിക വളർച്ച കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്നു.

 

വിപണിയിലെ വർദ്ധിച്ചുവരുന്ന ചാഞ്ചാട്ടങ്ങളുടെയും വ്യത്യസ്ത സാമ്പത്തിക  ലക്ഷ്യങ്ങൾക്കായി  ധനം സമാഹരിക്കേണ്ടതിന്റെ ആവശ്യകതയുടെയും ഇടയിൽ, ബജാജ് ഫിനാൻസ് ഓൺലൈൻ എഫ്ഡി ഒരു മികച്ച നിക്ഷേപ    മാർഗമായി കാണാം. നിങ്ങളുടെ സമ്പാദ്യം ഏറ്റവും സുരക്ഷിതമായ രീതിയിൽ വളരുന്നതിന് ഒരു ബജാജ് ഫിനാൻസ് എഫ്ഡിയിൽ മികച്ച തിരഞ്ഞെടുപ്പ് നടത്തുക.

This post has already been read 7596 times!

Comments are closed.