ദേവാദസികളും അവരെ ചുറ്റി പറ്റി ഉള്ള അന്ധവിശ്വാസങ്ങളും
ദേവദാസികൾ, ദേവരെഡ്‌ഡിയർ, കൂത്തച്ചി, ചാക്കിയാർ, നങ്ഹ്യർ അമ്പലവാസി, ഇസൈ വേളാളർ, ഒക്കെ കലാകാരികൾക്കും കലാകാരന്മാർക്കും ഉള്ള പേരുകൾ ആണ് ഇവരെല്ലാം നർത്തകി/നർത്തകൻമാരും സംഗീതക്ഞ്ജ രും അഭിനേതാക്കളും മറ്റു കലാകാരികളും ആയിരുന്നു, സമൂഹത്തിൽ സാധാരണക്കാരെക്കാളും ബഹുമാനിക്കപ്പെട്ടവർ ആയിരുന്നു. ഇവർക്ക് കല്യാണം കഴിക്കാം കുട്ടികൾ ഉണ്ടാവും, ഭൂ ഉടമസ്ഥരും ക്ഷേത്രം ഭരണ നിർവഹണത്തിൽ പങ്കാളിത്തവും ഉള്ളവർ ആയിരുന്നു, സന്യാസം തിരഞ്ഞെടുക്കുന്നവരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു, ഈ കാലത്ത് ആണ് ഇവരെ കണി കാണുന്നത് നല്ലത് ആണ് എന്ന വിശ്വാസം ഉണ്ടായിരുന്നത്.
പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് ആണ് ഇവരിൽ ചിലർ വേശ്യവൃത്തിയിലേക്ക് തള്ളപ്പെടുന്നത്, ക്ഷേത്രങ്ങൾക്ക് ഫണ്ട് ഇല്ലാതാവുകയും ക്ഷേത്ര സ്വത്തുക്കൾ ജന്മികൾക്ക് ബ്രിടീഷുകാർ പതിച്ചു നൽകുകയും വൻപിച്ച കരം ഏർപ്പെടുത്തുകയും, കരം ഒടുക്കൻ പറ്റാത്തവരുടെ ഭൂമി കൈവശപ്പെടുത്തുക്കയും ചെയ്തപ്പോൾ ദാരിദ്രർ വേശ്യവൃത്തിയിലേക്ക് തള്ളപെട്ടു, ബ്രിട്ടീഷ് ഗവണ്മെന്റിന് മുൻപ് രാജാവ് കരം ഒഴിവാക്കി കൊടുത്ത ഭൂമിയായിരുന്നു ഇതെല്ലാം.
ഇത് ആണ് പിന്നീട് വേശ്യയെ കണികാണുന്നത് നല്ലതാണെന്ന സദാനന്ദന്റെ സമയം എന്ന സിനിമയിലെ അന്ധവിശ്വാസമായി പരിണമിക്കുന്നത്, വേശ്യയെ അല്ല അമ്പലത്തിലേക്ക് കലാകാരികളും സന്യാസിനിമാരും ആയി തിരഞ്ഞെടുക്കപ്പെട്ടവരെ കണികാണുന്നത് ആണ് നല്ലത് ആയി പറയപ്പെട്ടിരുന്നത്.
യസീദി സ്ത്രീകളെ ഐസിസ് തീവ്രവാദികൾ വേശ്യകൾ ആക്കിയ പോലെ 19ആം നൂറ്റാണ്ടിലെ ഐസിസ് ആയിരുന്നു ബ്രിട്ടീഷ് കമ്പനി ഭരണം, അവരുടെ വിക്ടോറിയൻ മൊറാലിറ്റി പ്രകാരം സ്ത്രീകൾ കലാകാരികൾ ആവുന്നത് വേശ്യകൾക്ക് തുല്യം ആണ്, തീവ്ര ഇസ്ലാം വിശ്വാസികൾ സിനിമയെ കാണുന്നത് പോലെ, കുറഞ്ഞ വസ്ത്രം ഇടുന്നവരെ കാണുന്നത് പോലെ ഉള്ള സദാചാരം ആണ് വിക്ടോറിയൻ സദാചാരം 18-19ആം നൂറ്റാണ്ടിൽ 20ആം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം ഹിപ്പി മിവ്മെന്റിലൂടെ ആണ് സായിപ്പന്മാർ ഇന്ന് കാണുന്ന സ്വാതന്ത്ര്യ ചിന്തയിലേക്ക് വളർന്നത്.
ദേവദാസികൾ ക്ഷേത്രത്തിൽ മാത്രമേ കലാപരിപാടി അവതരിപ്പിക്കും ആയിരുന്നുള്ളൂ, രാജ സദസിൽ പോലും നൃത്തം ചെയ്യില്ലായിരുന്നു, ദേവദാസി എന്ന പദവി ത്യജിച്ചാലേ അമ്പലത്തിനു പുറത്ത് എവിടെയും പരിപാടി അവതരിപ്പിക്കാൻ പറ്റുള്ളൂ ആയിരുന്നു, ബ്രിട്ടീഷ് അധികാരികൾ പലപ്പോഴും ബലം പ്രയോഗിച്ചു ഇവരെ അവരുടെ പാർട്ടികളിൽ നൃത്തം ചെയ്യിപ്പിച്ചിരുന്നു ബലം പ്രയോഗിച്ചു വേശ്യവൃത്തിയിലേക്കും ഉപയോഗിച്ചിരുന്നു.
സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേവദാസി സമ്പ്രദായം നിരോധിചത്തോട് കൂടെ ഇവരിൽ പലരും സിനിമ ഡ്രമാ കമ്പനികളിൽ കയറി വീണ്ടും കലാകാരികൾ ആയി.
ദാരിദ്ര്യം കൊണ്ട് ചിലർ ഇപ്പോഴും വേശ്യവൃത്തിയിൽ ഏർപെടുന്നു അല്ലെങ്കിൽ ദാരിദ്ര്യം കൊണ്ട് വേശ്യവൃത്തിക്ക് നിബന്ധിക്കപ്പെടുന്നവർ ഈ പഴയ ആചാരത്തെ മറയായി ഉപയോഗിക്കുന്നു.
1225ൽ ഒരു ചേര രാജാവ് ഒരു ദേവദാസിയെ ആണ് കല്യാണം കഴിച്ചിരിക്കുന്നത്, വിജയ നഗര സാമ്രാജ്യത്തിലെ കൃഷ്ണദേവരായർ കല്യാണം കഴിച്ചത് ചിന്ന ദേവി ഒരു ദേവദാസി ആയിരുന്നു, മത നേതാക്കന്മാർ ആയിരുന്ന ആൾവാർമാരിൽ ഒരു ആൾവാർ കല്യാണം കഴിച്ചിരിക്കുന്നത് ഒരു ദേവദാസിയുടെ മകളെ ആണ് എന്ന് രേഖ ഉണ്ട്.
ദേവാദസികൾക്ക് കല്യാണം കഴിക്കാം ആയിരുന്നു, സ്വത്തിന് ഉടമസ്ഥർ ആയിരുന്നു, സ്വത്ത് സ്വന്തം മക്കൾക്ക് കൊടുക്കാം ആയിരുന്നു, ഗ്രാമസഭകളിൽ മത്സരിക്കുകയും, ഗ്രാമപ്രമുഖ് ആവാൻ പറ്റും ആയിരുന്നു. ഇന്നത്തെ സിനിമാ താരങ്ങളെ പോലെ സെലിബ്രിറ്റികള് ആയിരുന്നു ദേവദാസികൾ.
ദേവദാസികളെ തിരഞ്ഞെടുക്കുന്നത് 7 വർഷത്തെ പഠന ശേഷം, ഇതിൽ ഭാഷ, അതാതു രാജ്യത്തെ വേദ പുസ്തക ജ്ഞാനം, ഡാൻസ് പാട്ട്, സംഗീതം ഒക്കെ പഠിക്കണം ആയിരുന്നു, കഴിവ് തെളിയിച്ചാൽ മാത്രം ആണ് ഒരാൾക്ക് ദേവദാസിയോ ദാസനോ ആവാൻ പറ്റുക, ഒരു ദേവദാസിയുടെ മകൾ/മകൻ ആയത് കൊണ്ട് ദേവദാസി ആവാൻ പറ്റില്ല, പഠിച്ചു തിരഞ്ഞെടുപ്പിൽ കഴിവ് തെളിയിച്ചില്ലെങ്കിൽ ദേവദാസിയുടെ മക്കളും ദേവദാസി ആവാൻ പറ്റില്ലായിരുന്നു, രാജാവിന്റെ മക്കളും ദേവദാസികൾ ആയവർ ഉണ്ട്, ധനാഢ്യന്മാർ കുടുംബത്തിലെ മൂത്ത കുട്ടിയെ ദേവദാസികൾ ആയി ക്ഷേത്രത്തിന് ദാനം ചെയ്യുന്നത് പതിവ് ആയിരുന്നു.
ഇന്ന് യൂറോപ്പ്കാരെ കുറിച്ഛ് തീവ്ര ഇസ്ലാമിസ്റ്റുകളോ സമാന ചിന്താഗതികരോ കാണുന്നത് പോലെ ആണ് സായിപ്പും സായിപ്പിനേ ഡൈബം ആയി കണ്ടിരുന്നവരും ഇപ്പോഴും കാണുന്നവരും യൂറോസെൻട്രിക് ചരിത്രകാരന്മാരും ദവദാസി സംബ്രദായത്തെ വിവരിച്ചിരിക്കുന്നത് കൊളോണിയൽ കാലഘട്ടം തൊട്ട്.
എം എസ് സബ്ബ്ലക്ഷ്മി ഒരു ദേവദാസി അമ്മക്ക് ജനിച്ചവർ ആണ്, ബാലസരസ്വതി പദ്മ വിഭൂഷൻ കിട്ടിയ ഒരു ദേവദാസി ആണ്, ഇന്നത്തെ പാരമ്പര്യ കലാകാരന്മാരുടെ ചരിത്രം പരിശോദിച്ചാൽ ഇവരിൽ പലരും ദേവദാസി, അമ്പലവാസി, നങ്ങ്യർ തുടങ്ങിയ സമാന ഗ്രൂപ്പ് ജാതികളിൽ നിന്ന് വന്നവർ ആയിരിക്കും, അല്ലാത്തവർ ഇല്ലെന്ന വാദം ഇല്ല.
ഇന്ന് കേൾക്കുന്ന ദേവീദാസി സമ്പ്രദായം ബ്രിട്ടീഷ് ഗവണ്മെന്റ് സംഭാവന ആണ് അതിന് ഇന്ത്യൻ ചരിത്രവുമായി ഒരു ബന്ധവും ഇല്ല, സ്വാതന്ത്ര്യം കിട്ടിയ ഉടനെ ഇന്ത്യൻ ഗവണ്മെന്റ് ബ്രിട്ടീഷ് ദേവദാസി സമ്പ്രദായം നിയമം മൂലം നിരോധിച്ചു, ഇപ്പോഴും ചില ചൂഷകർ ബ്രിട്ടീഷ് ദേവദാസി സമ്പ്രദായം ആചാരത്തിന്റെ മറവിൽ നടത്തുന്നുണ്ട്.
ഇതിന്റെ അർത്ഥം വേശ്യാവൃത്തി ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് മുൻപ് ഇല്ലായിരുന്നു എന്നല്ല, വേശ്യാവൃത്തി വ്യാപകമായി തന്നെ ഉണ്ടായിരുന്നു അത് നിയമ വിധേയവും ആയിരുന്നു വേശ്യാവൃത്തിക്ക് കരവും പിരിച്ചിരുന്നു.
ദേവദാസികൾ വേശ്യാ വൃത്തിയിൽ ഏർപ്പെട്ടിരുന്നില്ല എന്ന് മാത്രം.
This post has already been read 1031 times!
Comments are closed.