ആകര്‍ഷകമായ ഓണം ഓഫറുകളുമായി എംഐ
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ്, മൊബൈല്‍ ബ്രാന്‍ഡായ എംഐ ഈ ഓണക്കാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. എംഐ ഓണ വിസ്മിയം ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ കൂടാതെ 40 ശതമാനം വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മൊബൈല്‍ മോഡലുകളായ റെഡ്മി, ഷഓമി സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നവരില്‍ നിന്ന് രണ്ട് കപ്പിള്‍സിന് ദുബായ് ട്രിപ്പും, മറ്റു ഭാഗ്യശാലികള്‍ക്ക് റെഡ്മി 40 ഇഞ്ച് സ്മാര്‍ട്ട് ടിവി എന്നിവ സമ്മാനമായി നല്‍കുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്ക് ഉറപ്പായ സമ്മാനവും നല്‍കുന്നു.
എല്ലാ റെഡ്മി എം ഐ ലാപ്‌ടോപ്പുകള്‍ക്കും ഒരു വര്‍ഷ അധിക വാറണ്ടിയും കൂടാതെ ലാപ്‌ടോപ് ബാക്ക് പാക്കും ഓണനാളുകളില്‍ ലഭ്യമാണ്.
കൊച്ചി എംജി റോഡിലെ സെന്റര്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ എംഐ സോണല്‍ ബിസിനസ് മാനേജര്‍ അഭിലാഷ് ദേവരാജന്‍, സ്റ്റേറ്റ് ഹെഡ് പ്രജു പീറ്റര്‍, എന്നിവര്‍ ചേര്‍ന്നാണ് ഓണവിസ്മയം ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഓണത്തോടനുബന്ധിച്ച് എംഐയുടെ തീം സോങ്ങും ചടങ്ങില്‍ പുറത്തുവിട്ടു.
—
Media Contact
Vijin Vijayappan
Mob : 95444 12752
tendegreenorth Communications
Raveela, TC 82/5723(3) , Door no:FF 02 ,
Chettikulangara, TVPM
This post has already been read 1475 times!
Comments are closed.