
പതിവിലും വിപരീതമായി പൂരനഗരിയുടെ കെ സ് ആർ ടി സി ബസ്റ്റാൻഡ് നിറഞ്ഞിരുന്നു. ഓണം അല്ലെ എല്ലാരും നാട്ടിലേക്ക് പോകുന്ന തിരക്കിൽ ആണ് തന്റെ നാടിന്റെ ദിശയിലേക്ക് ഓടുന്ന ബസ് കാണുമ്പോൾ ഒരുപാട് മുഖങ്ങളിൽ കാണുന്ന സന്തോഷം ,തന്റെ പ്രിയപ്പെട്ടവരുടെ കൂടെ ഒരു ഓണസദ്യ. പെട്ടന്ന് ആണ് ഫോൺ അടിച്ചത് വീട്ടിൽ നിന്ന് ‘അമ്മ ആണ് മോൾക്ക് തീരെ സുഖമില്ലെന്ന്. അവൾ പോയതിന് ശേഷം മാളുട്ടിക്ക് എപ്പോളും വയ്യായ്ക ആണ്… പാവം ജിഷ അവളുടെ ബാങ്കിലെ ജോലിയും, വീട്ടുജോലിയിലും എല്ലാത്തിനൊപ്പം, പ്രായമുണ്ടെങ്കിലും കൊച്ചു കുട്ടികളുടെ മനസ്സുമായി നടക്കുന്ന മാളുട്ടിയെ അവൾ രാജകുമാരിയെ പോലെ നോക്കിയിരുന്നു. ഞാൻ കോട്ടയത്തിൽ ആയിട്ടു പോലും ഞാൻ അടുത്ത് ഇല്ലാത്ത വിഷമം മാളുട്ടിയെ അറിയിച്ചിട്ടില്ല.
” ആദി നീ ഇന്ന് തൊട്ട് ആണ് അല്ലെ വന്നു തുടങ്ങിയത് എന്റെ റൂട്ടിൽ ആണെന്ന് പറഞ്ഞു നീ സ്റ്റേഷൻ മാസ്റ്ററെ കണ്ട് വാ ഞാൻ ബസ്സിൽ ഉണ്ടാകും 10 മിനിറ്റിനുള്ളിൽ എടുക്കണം”. ഞാൻ സ്റ്റേഷൻ മാസ്റ്ററുടെ റൂമിലേക്ക് നടന്നു എന്നെ കണ്ടപ്പോലുള്ള സ്റ്റേഷൻ മാസ്റ്ററുടെ സാഹതാപത്തോട് ഉള്ള നോട്ടം എന്നെ അസ്വസ്ഥനാക്കി മകളെ പറ്റിയും മറ്റും ചോദിച്ചു..
ഓഫീസിൽ നിന്ന് ഞാൻ ഇറങ്ങി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഔദ്യോഗിക ജീവിതത്തിലേക്ക്. ടിക്കറ്റ് മെഷീൻ എടുത്തു ഞാൻ ബസ്സിലേക്ക് നടന്നു പാലക്കാട് റൂട്ട് വണ്ടി ആണ് കുതിരാനും , പാടങ്ങളുമായി സമൃദ്ധിയായ വഴി മനസ്സിലെ പല ഓർമ്മകളെയും ഓർത്തെടുക്കാൻ സാധിക്കും എന്ന് തോന്നി… ബസ്സിന്റെ പടി കയറുമ്പോൾ എവിടെ നിന്നോ ഒരു ചിരി ആവാഹിച്ചു മുഖത്ത് ചാർത്തി എന്റെ ഉള്ളിൽ ഉള്ളത് പുറത്താരും അറിയരുത്.
മണ്ണുത്തി എത്തിയപ്പോഴേക്കും ടിക്കറ്റ് എല്ലാം ഒരു വിധം കൊടുത്തു കഴിഞ്ഞു… കണ്ടക്ടർക്ക് വേണ്ടി ഒരുക്കിയ സീറ്റിൽ ഇരുന്നപ്പോൾ എന്നെ തലോടി വന്ന മാരുതനോടൊപ്പം ജിഷയുടെ ചിരിയും ഞാൻ കേട്ടു കള്ള ചിരിയോടെ അവൾ എന്റെ മുൻപിൽ ഡോറിനടുത്തു വന്നുനിന്നു “കണ്ടക്ടർ സാറേ ഞാനും വരട്ടെ? ”
Govt കോളേജിൽ വെച്ച് ഞങ്ങൾ ആദ്യമായി കാണുമ്പോളും എപ്പോഴും അവളുടെ ചുണ്ടിലെ ആ ചിരിയിൽ മാറ്റം ഉണ്ടായിരുന്നില്ല, എന്റെ മടിയിൽ കിടന്നുകൊണ്ട് അവൾ മരണത്തിലേക്ക് ചലിക്കുമ്പോളും ചിരിച്ചുകൊണ്ട് അവൾ എന്നോട് പറഞ്ഞത് നമ്മടെ മാളുനെ പൊന്നുപോലെ നോക്കണേ എന്നായിരുന്നു.
അവൾ നടന്നു വന്ന് എന്റെ അടുത്തു ഇരുന്നു അവൾ എന്റെ തോളിലേക്ക് തലചായ്ച്ചു “മാളുനെ പനി കുറവില്ലേ?… ചേട്ടൻ പേടിക്കണ്ട അവൾക്ക് ഒന്നും ഇല്ല….”
ഇനി മുൻപിലേക്ക് ഒന്നുമില്ല എന്ന് കരുത്തുമ്പോൾ ഒരാൾ കൂടെ ഉണ്ടെന്ന തോന്നൽ മതി മുന്നിലേക്കുള്ള വെളിച്ചത്തിന്… ഞങ്ങളുടെ സംസാരത്തിനിടയിൽ സ്ഥലങ്ങൾ പോയത് ഞാൻ അറിഞ്ഞില്ല പാലക്കാട് സ്റ്റാണ്ടിലേക്ക് വണ്ടി കയറുമ്പോൾ സൈഡ് പറഞ്ഞുകൊടുക്കാൻ വേണ്ടി ഞാൻ എഴുന്നേറ്റപ്പോൾ ഒരു ചാറ്റൽ മഴപോലെ അവൾ മാഞ്ഞു പോകുന്നത് ഞാനറിഞ്ഞു. ചുറ്റുമുള്ള ആളുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..ഞങ്ങളുടെ സംസാരം കേട്ടപ്പോൾ അവർ കരുത്തിയിട്ടുണ്ടാകണം പ്രാന്തുള്ള കണ്ടക്ടർ എന്ന്….
എന്റെ ഓർമ്മകളിൽ അവൾ ഇന്നും ഉണ്ട് എന്നെ സമാധാനിപ്പിക്കാനും ഞങ്ങളുടെ മാളുവിനെ നോക്കാനും അവൾ ഇനിയും എന്റെ കൂടെ ഉണ്ടാകും. ക്യാൻസർ എന്ന പേരിൽ അവളെ അകത്തിയ ദൈവത്തിനു പോലും അസൂയ തോന്നിപോകണം.. മരണശേഷവും ഞങ്ങളുടെ പ്രണയം കണ്ട്….
ജ്യോതിഷ് പ്രഭു പണിക്കർ
8281437099
This post has already been read 2946 times!


Comments are closed.