ഹാര്‍ദിക് പാണ്ഡ്യ ടാക്കോ ബെല്ലിന്റെ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി: ലോകത്തിലെ മുന്‍നിര മെക്സിക്കന്‍- പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്ലിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു. മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സുമായുള്ള ടാക്കോ ബെല്ലിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതായിരിക്കും ഹാര്‍ദികിന്റെ ആദ്യ കാമ്പെയിന്‍. ടാക്കോ ബെല്ലില്‍ നേരിട്ടോ അല്ലെങ്കില്‍ ഡെലിവറി ആപ്പ് വഴിയോ ഓര്‍ഡറുകള്‍ നല്‍കാം. ഇതുവഴി എക്‌സ്‌ബോക്‌സ് എസ് സീരിസിന്റെ 12 മാസത്തെ ഗെയിംപാസ് നേടുന്നതിനും അവസരമുണ്ട്. ടാക്കോ ബെല്‍ പോലുള്ള ഒരു സൂപ്പര്‍ കൂള്‍ ബ്രാന്‍ഡുമായി അവരുടെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടനാണെന്ന് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
സമ്മാനത്തിന് അര്‍ഹത നേടുന്നതിനായി ഉപഭോക്താക്കള്‍ക്ക് ടാക്കോ ബെല്‍ ആപ്പ് വഴിയോ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴിയോ 10 അക്ക മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഓര്‍ഡര്‍ നല്‍കാം അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും ടാക്കോ ബെല്‍ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുകയോ ടേക്ക് അവേ തിരഞ്ഞെടുക്കുകയോ ചെയ്യാം.
Thanks and Regards,
ATHIRA
9946574850
Web : www.accuratemedia.in
Email: accuratemediacochin
PConsider the environment. Please don’t print this e-mail unless you really need to.
This post has already been read 976 times!
Comments are closed.