…..നിന്നോട്….
ഒടുവിൽ നീ …
യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ ….
ഒന്ന് തിരിഞ്ഞു നോക്കണം ..
ഒന്ന് കൈവീശണം…
അവിടെ ഞാനെൻ്റെ അടയാളം
നിനക്കു തരും….
തേങ്ങലൊളിപ്പിച്ച ഒരു നനുത്ത കാറ്റായി… നിന്നുള്ളിൽ എപ്പോഴും ആർദ്രമായി പെയ്തിറങ്ങുന്ന ഒരു മഴതുള്ളിയായി … നിന്നിൽ പ്രണയം കുറുകുന്ന ഒരു വെള്ളരിപ്രാവായി …..
നിന്നെ കണ്ട മാത്രയിൽ ഇമ
ചിമ്മുന്ന ഒരു വഴിവിളക്കായി…. അകലങ്ങളിലേക്കുള്ള ആ
നോട്ടത്തിലൊരു പൊൻ കിരണമായി….
പാതിയിൽ വീണുടഞ്ഞ എൻ
സ്വപ്നങ്ങളും.. മോഹങ്ങളും…
ആർത്തലച്ച് പെയ്യുന്നൊരു മഴയായി…. അങ്ങനെ.. അങ്ങനെ.. അനന്തമായ അനേകം അടയാളങ്ങളിൽ ഒന്ന് ഞാനായിരിക്കും….
അതു നിൻ്റെ നനവാർന്ന ഹൃദയ ഭിത്തികളിൽ കൊത്തിവയ്ക്കണം……
നിൻ്റെ ഏകാന്തതകളിൽ നിനക്ക് കൂട്ടായിരിക്കുവാൻ…
ദേഹം നഷ്ടപ്പെട്ട എൻ്റെ ആത്മാവിന്
നിനക്കു നൽകുവാനുള്ള എൻ്റെ യാത്രാമൊഴി…..
✍️: ബേസിൽ അരിവയൽ
This post has already been read 810 times!
Comments are closed.