
തിരുവനന്തപുരം: കേരള കോൺ ഗ്രസ്സ് ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക് നടത്തിയ ചുവട് മാറ്റം നിലവിൽ എൽ ഡി എഫിനകത്തുള്ള വിവിധ കേരള കോൺ ഗ്രസ്സ് ഗ്രൂപ്പുകളെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.കേരളത്തിൽ ആകെ ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ മാത്രം സംഘടനാ പ്രവർത്തനം ഒതുക്കി നിർത്തുന്ന മൂന്ന് കേരള കോൺഗ്രസ് ഗ്രൂപ്പുകൾ നിലനിൽക്കേയാണ് ജോസ് വിഭാഗത്തിൻ്റെ കടന്ന് വരവ്
ഇവരെ കുറച്ചൊന്നുമല്ല അസ്വസ്തരാക്കിയത്. കൊട്ടാരക്കര പത്തനാപുരം മണ്ഡലത്തിൽ ബാലകൃഷ്ണപിള്ള ഗ്രൂപ്പ് ഒതുങ്ങുന്നുവെങ്കിലും ആൻ്റണി രാജു, ഡോക്ടർ കെ സി ജോസഫ് എന്നിവർ നയിക്കുന്ന ജനാധിപത്യ കേരള കോൺ ഗ്രസിനോ സ്കറിയാ തോമസിൻ്റെ കേരള കോൺഗ്രസിനോ ഒരു മണ്ഡലത്തിൽ പോലും പറയത്തക്ക ജനപിന്തുണ ഇല്ല ലോക്കൽ ബോഡി തിരഞ്ഞെടുപ്പിൽ പോലും സാന്നിധ്യം അറിയ്ക്കാൻ കഴിയില്ല
ബാലകൃഷ്ണപിള്ളയിലൂടെ നായർ സമുദായത്തിലെ വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കാനായിരുന്നു സി പി എം ൻ്റെ ശ്രമമെങ്കിൽ അത് വേണ്ടത്ര ഫലം കണ്ടില്ല. അതി കൗശല്യക്കാരനായ നായർ പോപ്പ് സുകുമാരൻ നായർ എൻ എസ് എസി ൻ്റെ പിന്തുണ പത്തനാപുരത്ത് മാത്രമാക്കി ചുരുക്കി. ഇടത് മുന്നണി അധികാരത്തിൽ വന്നപ്പോൾ കേമ്പിനറ്റ് റാങ്കോടെ മുന്നോക്ക വികസന കോർപ്പറേഷനും വാങ്ങിച്ചെടുത്തു.
നിലവിൽ ഇടത് മുന്നണിയിലുള്ള കേരള കോൺഗ്രസ്സുകളെ ഒരു കുടക്കീഴിൽ കൊണ്ട് വരാൻ ഒരു പാക്കേജ് ഉണ്ടാക്കിയിരിക്കുകയാണ് സി പി എം
ജോസും മറ്റ് മൂന്ന് കേരളാ കോൺഗ്രസ്സ് ഗ്രൂപ്പുകളും ലയിച്ച് ഒന്നായി നിൽക്കുക എന്നതാണത്
ബാലകൃഷ്ണപിള്ള യെ പോലുള്ള അതികായന് അത്തരമൊരു ഫോർമുല ചിന്തിക്കാൻ കഴിയുന്നതിലുമപ്പുറമാണ്. കേരള കോൺഗ്രസിൻ്റെ രൂപീകരണ കാല മുതൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരേയൊരാൾ പിള്ള മാത്രമാണ്. അങ്ങനെയുള്ള ഒരാൾ ജോസ് കെ മാണിയുടെ അനുയായി നിൽക്കണമെന്ന് വെച്ചാൽ കൊട്ടാരക്കര ഗണപതിയാണെ പിള്ളക്കതാവില്ല…!
ഈ നിർദ്ദേശം അംഗീകരിക്കാത്തവർക്ക് അടുത്ത നിയമാ സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല എന്നാണ് സി പി എം ഈ പാർട്ടികൾക്ക് നൽകിയിട്ടുള്ള സന്ദേശം.
അത്തരമൊരു സാഹചര്യം നേരത്തെ കണ്ട് പിള്ള ചങ്ങനാശ്ശേരി നായർ പോപ്പ് വഴി വിണ്ടും യു ഡി എഫിലേക്കൊരു പാലം പണിഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. കോൺഗ്രസിലെ ചെന്നിത്തല വിഭാഗവും മുസ്ലീം ലീഗും അതിന് പച്ച കൊടി കാട്ടിയ മട്ടാണ്.
ജനാധിപത്യ കേരള കോൺഗ്രസ്സും, സ്കറിയാ തോമസ് വിഭാഗവും ഒന്നായി നിന്ന് ഇരുപത് സീറ്റിന് വേണ്ടി ആവശ്യപ്പെടാനാണ് തെയ്യാറെടുക്കുന്നത്. അത്തരമൊരു നീക്കമുണ്ടായാൽ ഇടത് മുന്നണിയിൽ മറ്റൊരു കീറാമുട്ടിയായി കേരള കോൺഗ്രസ്സുകൾ മാറും
This post has already been read 1440 times!

Comments are closed.