പൊതു വിവരം

PRESS RELEASE: Wipro വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ ഡ് ലൈറ്റിംഗ് ‘ബ്രാഹ്‌മിന്‍സ്’ ബ്രാന്‍ഡിനെ ഏറ ്റെടുത്തു; ഭക്ഷ്യ രംഗത്തെ സാന്നിധ്യം ശക്തമാ ക്കും

Dear Sir,

വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ‘ബ്രാഹ്മിൻസ്’ ബ്രാൻഡിനെ ഏറ്റെടുക്കുന്നു; ഫുഡ്‌സ് രംഗത്തെ പ്രബല സാന്നിധ്യമാകും

കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് കേരളത്തിലെ പ്രമുഖ പരമ്പരാഗത വെജിറ്റേറിയൻ, സുഗന്ധവ്യഞ്ജന മിശ്രിത, റെഡി ടു കുക്ക് ബ്രാൻഡായ ‘ബ്രാഹ്മിൻസി’ നെ ഏറ്റെടുക്കുന്നു. കമ്പനികളുടെ അധികൃതർ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചു. അടുത്തിടെ ‘നിറപറ’ ബ്രാൻഡിനെ ഏറ്റെടുത്ത വിപ്രോ കമ്പനി ബ്രാഹ്മിൻസ് കൂടി ഏറ്റെടുക്കുന്നതോടെ പാക്കേജ്‌ഡ്‌ ഫുഡ്‌സ് രംഗത്തെ അനിഷേധ്യ സാന്നിധ്യമായി മാറും.

തനത് നാടൻ രുചിക്കൂട്ടുകളിൽ ഒരുക്കുന്ന കറി മസാലമിശ്രിതങ്ങളും പരമ്പരാഗത പ്രാതൽ ഉല്പന്നങ്ങളും അച്ചാറുകളുമെല്ലാം കേരളത്തിന്റെ പ്രിയങ്കര ബ്രാൻഡായി ബ്രാഹ്മിൻസിനെ മാറ്റി. സാമ്പാർ പൊടിയും, അരിപ്പൊടിയും ഏറെ പ്രശസ്‌തവും വിപണിയിലെ മുൻനിര ഉൽപ്പന്നങ്ങളുമാണ്. 1987ൽ സ്ഥാപിതമായ ബ്രാഹ്മിൻസ് വിശ്വാസ്യത മുഖമുദ്രയാക്കിയ സ്ഥാപനമാണ്.

ഭക്ഷ്യ വ്യവസായത്തിൽ വിപുലമായ വികസനത്തിന് ലക്ഷ്യമിടുന്ന വേളയിൽ ഏറെ ആവേശം പകരുന്നതാണ് ബ്രാഹ്മിൻസ് ഏറ്റെടുക്കൽ എന്ന് വിപ്രോ കൺസ്യൂമർ കെയർ ഫുഡ്‌സ് ബിസിനസ് പ്രസിഡന്റ് അനിൽ ചുഗ് പറഞ്ഞു. സുഗന്ധ വ്യഞ്ജന, റെഡി ടു കുക്ക് ഉൽപ്പന്നങ്ങൾക്ക് ഭക്ഷ്യ വ്യവസായത്തിൽ വൻ വളർച്ചാ സാധ്യതയാണുള്ളത്. ബ്രാഹ്മിൻസ് വിപ്രോയുടെ ഭാഗമാകുന്നതോടെ സുഗന്ധ വ്യഞ്ജന മിശ്രിതങ്ങളുടെയും പുട്ട് – അപ്പം പൊടിയും മറ്റ് അരിയുൽപ്പന്നങ്ങളും ഉൾപ്പെട്ട പരമ്പരാഗത പ്രാതൽ ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ മികച്ച നില കൈവരിക്കാൻ കമ്പനിക്ക് കഴിയും. കേരളത്തിലെയും ഗൾഫ്, യു കെ, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയുമൊക്കെ വിപണികളിൽ ഇത് വിപ്രോയ്ക്ക് വലിയ മേൽക്കൈ നൽകുമെന്നും അനിൽ ചുഗ് പറഞ്ഞു.

വിപ്രോ കൺസ്യൂമർ കെയറിന്റെ ഭക്ഷ്യ ബിസിനസിൽ പങ്കാളിത്തം ലഭിക്കുന്നതിൽ അത്യാഹ്ളാദം ഉണ്ടെന്ന് ബ്രാഹ്മിൻസ് എം ഡി ശ്രീനാഥ് വിഷ്‌ണു പറഞ്ഞു. ബ്രാൻഡ് ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ഉതകുന്ന വിഭവ സമാഹരണത്തിനു ഇത് വഴിയൊരുക്കും. ബ്രാൻഡിന്റെ സർവ്വതല വികസനത്തിൽ കൂട്ടായി ശ്രദ്ധ കേന്ദ്രീകരിക്കും. വിപ്രോയുടെ വിതരണ ശൃംഖലയുടെ കരുത്തും വിപണി വൈദഗ്ധ്യവും ബ്രാഹ്മിൻസിനെ വളർച്ചയുടെ പുതു തലങ്ങളിലേക്ക് എത്തിക്കുമെന്നും ശ്രീനാഥ് വിഷ്‌ണു പറഞ്ഞു.

കമ്പനിയുടെ വിപണിനയങ്ങൾക്ക് തികച്ചും യോജിച്ചതാണ് ബ്രാഹ്മിൻസ് ഏറ്റെടുക്കലെന്നും ഇത് കേരളത്തിലെ ഭക്ഷ്യ ബിസിനസ് രംഗത്ത് കൂടുതൽ കരുത്ത് പകരുമെന്നും ഇന്ത്യ, ദക്ഷിണേഷ്യ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് സി എഫ് ഒ സച്ചിൻ ബൻസാൽ ചൂണ്ടിക്കാട്ടി. സമർത്ഥവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് കരുത്തുറ്റ സംവിധാനങ്ങൾ ബ്രാഹ്മിൻസിനുണ്ട്. ഇത് വിപ്രോയ്ക്ക് വിപണിയിൽ വലിയ മുതൽക്കൂട്ടാകും. വിപ്രോ ഏറ്റെടുക്കുന്ന പതിനാലാമത്തെ ബ്രാൻഡാണ് ബ്രാഹ്മിൻസ്. മ്യൂച്ച്വൽ ബെനഫിഷ്യൽ പാർട്ട്ണർഷിപ് നിലയ്ക്ക് ബ്രാഹ്മിൻസിന്റെ വികസനത്തിനും ഭക്ഷ്യ ബിസിനസിൽ വിപ്രോയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും സംയുക്തസംരംഭം അവസരമൊരുക്കുമെന്നും സച്ചിൻ ബൻസാൽ പറഞ്ഞു.

PHOTOGRAPHS WITH CAPTION ATTACHED.

One Comment

Post Comment