പൊതു വിവരം

Press Release -Montra Electric Super Auto has arrived in Thrissur 20-4-23

Dear Sir,

Please find attached press release – Montra Electric Super Auto has arrived in Thrissur for your kind consideration.

Also find attached image and English release for your reference.

Please find appended UNICODE Version.

മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തൃശൂരില്‍

തൃശൂര്‍: മുരുഗപ്പ ഗ്രൂപ്പിന്റെ ഇലക്ട്രിക് ത്രീ വീലറായ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തൃശൂര്‍ എത്തി. ഉപഭോക്താക്കള്‍ക്ക് തൃശൂരിലെ കല്യാണ്‍ ഇവി എല്‍എല്‍പിയില്‍ ഇപ്പോള്‍ ടെസ്റ്റ് റൈഡ് ബുക്കുചെയ്യാം്. ആകര്‍ഷകമായ ഡിസൈന്‍, ഒറ്റ ചാര്‍ജില്‍ 197 കി.മീ (സാധാരണ റേഞ്ച് 160 കി.മീ) എന്ന ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫൈഡ് റേഞ്ചും ശക്തമായ മോട്ടോറുമായാണ് ഇത് എത്തുന്നത്. മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ടോര്‍ക്കായ 60 എന്‍എം, ഉയര്‍ന്ന വേഗതയായ കിലോമീറ്റര്‍ നല്‍കുന്നു. മള്‍ട്ടി ഡ്രൈവ് മോഡുകളും, പാര്‍ക്ക് അസിസ്റ്റ് മോഡും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ ടോണ്‍ സീറ്റിംഗ്, ലഗേജിനുള്ള ബൂട്ട് സ്‌പേസ് എന്നിവയും ലഭ്യമാക്കിയിരിക്കുന്നു. ഡ്രൈവര്‍മാര്‍ക്ക് അവരുടെ വാഹന സ്ഥിതിവിവരക്കണക്കുകളും മറ്റും ട്രാക്ക് ചെയ്യുന്നതിനായി ടെലിമാറ്റിക്‌സും മൊബൈല്‍ ആപ്പും ഇതിലുണ്ട്. 3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വാറന്റി കൂടാതെ, 24 മണിക്കൂറും റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 2 വര്‍ഷത്തെ വിപുലീകൃത വാറന്റി ഓപ്ഷന്‍, 3 വര്‍ഷത്തെ എഎംസി ഓപ്ഷന്‍ എന്നിവയും നല്‍കുന്നു.
അടിസ്ഥാന വേരിയന്റിന് 3.02 ലക്ഷം (എക്‌സ്-ഷോറൂം വില സബ്‌സിഡിയ്ക്ക് ശേഷം) രൂപയാണ് പ്രാരംഭ വില. വലിയ ബാറ്ററിയുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള വേരിയന്റിന് 3.45 ലക്ഷം രൂപയാണ് വില.

Warm Regards,

Rita

91 9846420503

Assistant Manager

PR & Communication

Insightprkochi

This post has already been read 4217 times!

Comments are closed.