തീയതി : 29.02.2024
പ്രസിദ്ധീകരണത്തിന്
1)സംസ്കൃത സർവ്വകലാശാലഃ യു ജി /പി ജി /പി ജി ഡിപ്ലോമ/ഡിപ്ലോമ പരീക്ഷകൾ
ഏപ്രിൽ 24ന് തുടങ്ങും; അപേക്ഷകൾ മാർച്ച് 14 വരെ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബി. എ./ ബി. എഫ്. എ./എം. എ/ എം. എസ്‍സി./എം. എസ്. ഡബ്‍ള്യു/ എം. എഫ്. എ./ എം. പി. ഇ. എസ്./ പി. ജി. ഡിപ്ലോമ/ ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ 24ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. അപേക്ഷകൾ മാർച്ച് 14 വരെ സ്വീകരിക്കും. ഫൈനോടെ മാർച്ച് 19 വരെയും സൂപ്പർ ഫൈനോടെ മാർച്ച് 22 വരെയും അപേക്ഷകൾ സ്വീകരിക്കും.
2)സംസ്കൃത സർവ്വകലാശാലയിൽ സെലക്ഷൻ ട്രയൽസ് മാർച്ച് നാലിന്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിനുളള സർവ്വകലാശാല പുരുഷ/വനിത ടീമുകളുടെ സെലക്ഷൻ ട്രയൽസ് മാർച്ച് നാലിന് വൈകിട്ട് മൂന്നിന് കാലടി മുഖ്യക്യാമ്പസിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം സർവ്വകലാശാലയുടെ ഐഡന്റിറ്റി കാർഡുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075
This post has already been read 307 times!