
ഹോം ഡിസൈന്‍ അവാര്‍ഡ് 2021: മത്സരത്തിന് ഇന്ന് തുടക്കം
കൊച്ചി: രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മത്സരം ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ ന് ഇന്നു തുടക്കമാകും. ഏപ്രില്‍ 31 വരെ നൂറുദിവസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ മത്സരം ഓണ്‍ലൈന്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റഫോമായ ആര്‍ക്ളിഫ്.കോമും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത വാര്‍ത്താവിനിമയ കമ്പനിയായ എക്സ്പ്രസോ ഗ്ലോബലും സംയുക്തമായാണ് നടത്തുന്നത്. മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കാളികളാകാം.
മത്സരാര്‍ത്ഥികള്‍ക്ക് ഇന്നു മുതല്‍ www.homedesignawards.org എന്ന ലിങ്കിലൂടെ ഏപ്രില്‍ 20 വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. ആഗോള ശ്രദ്ധ നേടുന്ന ഈ മത്സരത്തില്‍ പ്രായഭേദമന്യേ വാസ്തുശില്‍പികള്‍ക്കും ആര്‍കിടെക്ട് വിദ്യാര്‍ത്ഥികള്‍ക്കും ഡിസൈനിംഗില്‍ അഭിരുചിയുള്ളവര്‍ക്കും പങ്കെടുക്കാം. അവാര്‍ഡ് പ്രഖ്യാപനം മെയ് ഒന്നിന് നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്- 8086223444, ഇമെയില്‍- mail@homedesignawards.org .
This post has already been read 1397 times!


Comments are closed.