Hi,
PFA the press release
ഫാംഫെഡിന്റെആദ്യസൂപ്പർമാർക്കറ്റ്സ്റ്റോറായഫാംഫെഡ്ബസാർകോഴിക്കോട്പ്രവർത്തനമാരംഭിക്കും
· ജൂലൈ 5 രാവിലെ 11ന് നടക്കാവിൽ സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കും
കോഴിക്കോട് : കേരളത്തിലെ പ്രമുഖ എഫ്. എം. സി. ജി ബ്രാൻഡായ ഫാംഫെഡിന്റെ ആദ്യ സൂപ്പർമാർക്കറ്റ് കോഴിക്കോട് പ്രവർത്തനമാരംഭിക്കും. ഫാംഫെഡ് ബസാറെന്ന് പേരിട്ടിരിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖല കേരളത്തിലുടനീളം വ്യാപിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത് .
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന സഹകരണ സ്ഥാപനമാണ് സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ഫാംഫെഡ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ ഫാംഫെഡ് ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു.
നേരിട്ട് കർഷകരിൽ നിന്നും ന്യായവിലയ്ക്ക് വിളകളും ഉത്പന്നങ്ങളും സംഭരിച്ച് പാലക്കാട് കിൻഫ്രാ മെഗാ ഫുഡ് പാർക്കിലെ ഫാക്ടറിയിൽ പ്രോസസ്സ് ചെയ്ത ഗുണമേന്മയുള്ള കറി മസാല ഉത്പന്നങ്ങളാണ് ഫാംഫെഡ് പുറത്തിറക്കുന്നത്.
"എഫ്. എം.സി. ജി മേഖലയിലെ ഉപഭോക്താക്കൾക്കിടയിൽ നേരിട്ടിറങ്ങി മികച്ച ഉത്പന്നങ്ങളും സേവനങ്ങളും നൽകുവാനാണ് ‘ഫാംഫെഡ് ബസാർ’ ലക്ഷ്യമിടുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമായിട്ടുള്ള എല്ലാ ഭക്ഷ്യധാന്യങ്ങളും സ്റ്റേഷനറി സാധനങ്ങളും ഫാംഫെഡ് ബസാറിൽ ലഭ്യമാണ്. മറ്റ് ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങളും സൂപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ടെന്നും " ഫാംഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസും മാനേജിങ് ഡയറക്ടർ അഖിൻ ഫ്രാൻസിസും പത്രസമ്മേളനത്തിൽ അറിയിച്ചു.
ബസാറിൽ നിന്ന് വാങ്ങുന്ന ഓരോ ഉത്പ്പന്നത്തിന്റെയും മാർജിന്റെ 10% വരെ ഡിസ്‌കൗണ്ട് എല്ലാ കസ്റ്റമേഴ്സിനും നൽകുന്നു, ഇതോടൊപ്പം ആധുനിക ലൈവ് മിൽ കൗണ്ടറും സൂപ്പർമാർക്കറ്റിൽ സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം 999 രൂപയ്ക്ക് മുകളിൽ ഉത്പ്പന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ച് കിലോ നിർമൽ മഞ്ഞ കുറുവ അരി സൗജന്യമായി ലഭിക്കും. ഇതോടൊപ്പം നട്ട്സ് വേൾഡ്, റോസ്സ്റ്ററി പ്രീമിയം കൗണ്ടറുകളും ഫാംഫെഡ് ബസാറിൽ ഒരുക്കിയിട്ടുണ്ട്.
Photo Caption : ചിത്രത്തിൽ ഫാംഫെഡ് മാനേജിങ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് .വൈസ് ചെയർമാൻ അനൂപ് തോമസ് , ജനറൽ മാനേജർ റോബിൻ ചിറമേൽ , ദി -ഫോർത്ത് ഡയറക്ടർ രാജൻ ബാനർജി, മിജു കെ വി പർച്ചേസ് (റീടൈൽ), ആർ രതീഷ് ചന്ദ്രൻ മാർക്കറ്റിംഗ് മാനേജർ (റീടൈൽ), അനിൽ കുമാർ സി പ്രോജക്ട് ഹെഡ്- (റീടൈൽ) അബ്ദുറഹ്മാൻ, സ്റ്റോർ മാനേജർ (റീടൈൽ)
Thanks and Regards
Ajith Ramesh
Communications Executive
BBP INDIA COMMUNICATIONS
No. 46/2978,Third Avenue, Sobha Road, Vennala, Kochi, Kerala 682028
Contact No : 8111889917, 8590241165
This post has already been read 1009 times!
Comments are closed.