പൊതു വിവരം

Samsung Press release: സാംസങ് സോള്‍വ് ഫോര്‍ ടുമോറോ 2023 ന്റെ ടോപ്പ് 30 ടീമുകളെ പ്രഖ്യാപിച്ചു

Dear Sir,

Please find below the samsung press release. Request you to publish

Rejeesh Rehman
8907575752

സാംസങ് സോള്‍വ് ഫോര്‍ ടുമോറോ 2023 ന്റെ ടോപ്പ് 30 ടീമുകളെ പ്രഖ്യാപിച്ചു

കൊച്ചി : സാംസങ് ഇന്ത്യയുടെ യുവജന- വിദ്യാഭ്യാസ- ഇന്നൊവേഷന്‍ മത്സരമായ ‘സോള്‍വ് ഫോര്‍ ടുമോറോ’ യിലെ മികച്ച 30 ടീമുകളെ പ്രഖ്യാപിച്ചു. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ നൂതന ചിന്തയുടെയും പ്രശ്നപരിഹാരത്തിന്റെയും സംസ്‌കാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വിദ്യാഭ്യാസം – പഠനം, ആരോഗ്യം- ക്ഷേമം, പരിസ്ഥിതി – സുസ്ഥിരത, വൈവിധ്യം – ഉള്‍പ്പെടുത്തല്‍ എന്നീ നാല് വിഷയങ്ങളെ അധികരിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 16-22 വയസ് പ്രായമുള്ളവരില്‍ നിന്നാണ് മത്സരത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ചത്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ഹരിയാന, രാജസ്ഥാന്‍, അസം, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് അവസാനത്തെ 30ല്‍ ഉള്‍പ്പെട്ടത്.

ഈ ടീമുകള്‍ക്ക് ഡിസൈന്‍ തിങ്കിംഗിലും ഇന്നൊവേഷനിലും ഓണ്‍ലൈന്‍ പരിശീലനം ലഭിക്കും, സാംസങ്ങും പങ്കാളികളായ ഐഐടി ഡല്‍ഹിയിലെ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഐഐടി ഡല്‍ഹിയിലെ റെസിഡന്‍ഷ്യല്‍ ബൂട്ട്ക്യാമ്പിലെ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് എന്നിവരും മെന്റര്‍ ചെയ്ത് അവരുടെ ആശയങ്ങള്‍ക്ക് ആവിഷ്‌ക്കാരം നല്‍കും.

എഫ്‌ഐടിടി, ഐഐടി ഡല്‍ഹി, മെയ്റ്റ് വൈ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ മാര്‍ഗനിര്‍ദേശപ്രകാരം ഇവരുടെ ആശയങ്ങള്‍ പ്രാരംഭ പ്രോട്ടോടൈപ്പുകള്‍ സൃഷ്ടിക്കുന്നതിന് മികച്ച 30 ടീമുകള്‍ക്ക് 20,000 രൂപ വീതം ലഭിക്കും. ഏറ്റവും മികച്ച 10 ടീമുകളെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും.

സോള്‍വ് ഫോര്‍ ടുമോറോ 2023 ന് 70,000 ല്‍ പരം രജിസ്‌ട്രേഷനുകള്‍ ലഭിച്ചു. ടോപ്പ് 30 ടീമുകളെക്കുറിച്ചും അവരുടെ ആശയങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാം ഇവിടെ

www.samsung.com/in/solvefortomorrow

മികച്ച 30 ടീമുകളിലെ ഓരോ അംഗത്തിനും ബൂട്ട്ക്യാമ്പില്‍ പങ്കെടുത്തതിന് ഒരു സര്‍ട്ടിഫിക്കറ്റിനൊപ്പം സാംസങ് ഗാലക്‌സി ബുക്ക്3 പ്രോ 360 ലാപ്ടോപ്പും ഗാലക്‌സി ബഡ്‌സ്2 പ്രോയും അടങ്ങുന്ന സമ്മാനം ലഭിക്കും. 1.5 കോടി രൂപ സമ്മാനത്തുകയും ആകര്‍ഷകമായ സാംസങ് ഉല്‍പ്പന്നങ്ങളും നേടാനുള്ള അവസരമുള്ള മൂന്ന് ജേതാക്കളെ പ്രഖ്യാപിക്കുന്നതോടെ ഈ വാര്‍ഷിക പ്രോഗ്രാം സമാപിക്കും.

2010-ല്‍ ആരംഭിച്ച സോള്‍വ് ഫോര്‍ ടുമാറോ നിലവില്‍ ആഗോളതലത്തില്‍ 63 രാജ്യങ്ങളില്‍ നടപ്പിലുണ്ട്, ലോകമെമ്പാടും 2.3 ദശലക്ഷത്തിലധികം യുവാക്കള്‍ പങ്കെടുത്തിട്ടുണ്ട്.

This post has already been read 662 times!

Comments are closed.