ഇലക്ഷൻ വാർത്തകൾ

ഗുരുവായൂരപ്പൻ കടാക്ഷവും ചില ആകാശ കാഴ്ചകളും .

ഗുരുവായൂരപ്പൻ കടാക്ഷവും ചില ആകാശ കാഴ്ചകളും

തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ സംസ്ഥാനത്തെ എൻഡിഎ മുന്നണിയും സജീവമായി. ബിജെപി നയിക്കുന്ന മുന്നണിയിൽ പാർട്ടികളേറെയുണ്ടായിരുന്നെങ്കിലും സീറ്റുകൾ ബിജെപിയും ,ബിഡിജെസും മാത്രമായി പങ്കിട്ടെടുത്തു .

വല്ല്യേട്ടനും ,ചെറിയേട്ടനും പങ്കിട്ടതിന്റെ ബാക്കി ചിലത് അവസാന നിമിഷം ഓടിക്കയറിയ ഉണ്ണികൾക്കും നൽകി .

സീറ്റ് കിട്ടാത്തതിന്റെ പേരിലാണത്രെ പ്രചരണങ്ങൾ തുടങ്ങിയപ്പോൾ കുട്ട്യേട്ടൻ പിസി തോമസ് മുന്നണി വിട്ട് പിജെ ജോസഫിനോട് ഐക്യപ്പെട്ട് യുഡിഫിലെത്തി .

ഈ സമയത്താണ് എഐഎഡിഎംകെ കേറി വന്നത് .അവർക്ക് മണ്ണാർക്കാട് ,ദേവികുളം എന്നീ സീറ്റുകളും ലഭ്യമായി .ഈയിടെ വന്ന വിഷ്ണുപുരം ചന്ദ്രശേഖരൻ ടീമിനും കിട്ടി സീറ്റ് .

വിട്ടു പോയ ശേഷം ഇപ്പോൾ തിരികെ വന്ന ജാനു ബത്തേരി സീറ്റ് ഉറപ്പിച്ചു .

എൻഡിഎയിൽ കേറാൻ വഴിപാടുകളുകളുമായി നടന്ന ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് അതിനിടെ സാക്ഷാൽ ഗുരുവായൂരപ്പൻ കടാക്ഷം ലഭ്യമായി .നിവേദിത വക്കീലിന്റെ പത്രിക തള്ളിയതോടെ ഗുരുവായൂരിലെ ഡിജെഎസ്പി സ്ഥാനാർത്ഥി എൻഡിഎ സ്ഥാനാർത്ഥിയായി മാറി .

കാലകാലങ്ങളായി മുന്നണിക്കൊപ്പം നിൽക്കുന്ന നാഷണലിസ്റ്റ് കേരള കോൺഗ്രസ് , നേഷണലിസ്റ്റ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടത് ഒമ്പത് സീറ്റാണെത്രെ അതിൽ മത്സിരിക്കാൻ ഒമ്പത് പേർ തികച്ചുണ്ടോയെന്ന് ബി ജെ പിയുടെ മറു ചോദ്യം മറുപടി പറയാൻ കഴിയാത്ത ആകെയുള്ള രണ്ട് നേതാക്കൾ കുരുവിള മാത്യൂസും, കാക്കനാട് ഗിരിയും പിന്നീട് എൻ ഡി എ യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു പിന്നീട് കേരള കോൺഗ്രസിൽ ചേർന്ന പി സി തോമസിനോടപ്പം ചേർന്ന് ബൂത്ത് പ്രസിഡണ്ട്മാരായി ഇവർ രണ്ട് പേരും

എൽജെപി ,സോഷ്യലിസ്റ്റ് ജനത തുടങ്ങിയ ജനവിഭാഗങ്ങൾ കരയണോ , ചിരിക്കണോ അതോ മിണ്ടാതിരിക്കണോ എന്നറിയാതെ ആകാശത്തേക്ക് നോക്കിയിരിക്കുകയാണിപ്പോൾ .

This post has already been read 1103 times!

Comments are closed.