ബ്രേക്കിംഗ് ന്യൂസ്

കള്ളന് കഞ്ഞി വെച്ച അമ്മായിമ്മ

കള്ളന് കഞ്ഞി വെച്ച അമ്മായിമ്മ

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിൻ്റെ പരിശോദനക്ക് ശേഷം അനുപ് മുഹമ്മദിൻ്റെ ക്രെഡിറ്റ് കാർഡ് കണ്ടെടുക്കുകയുണ്ടായിരുന്നു. കിട്ടിയ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഒപ്പിടാൻ ആവശ്യപ്പെടുകയും ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ വിസ്മതിക്കുകയും ചെയ്ത കാര്യം വാർത്തകളിൽ നിറഞ്ഞ് നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി മാതൃഭൂമി ചാനലിൻ്റെ പ്രൈം ടൈം ന്യൂസിൽ ബിനീഷിൻ്റെ അമ്മായിമ്മ വെടിപ്പൊട്ടിച്ചത്

അത് ഇങ്ങനെ
അവതാരകൻ: നിങ്ങൾ അവിടെ കാർഡ് നേരത്തെ കണ്ടില്ല എന്നത് കൊണ്ട് ആ കാർഡ് അവിടെ ഇല്ല എന്ന് എങ്ങനെയാണ് പറയാൻ കഴിയുക

അമ്മായിമ്മ: നമ്മുക്കറിയാല്ലോ അഥവാ അങ്ങനെയൊരു കാർഡ് അവിടെ ഉണ്ടായിരുന്നുവെങ്കിൽ നമ്മളത് കത്തിച്ച് കളയൂലേ

കണ്ടല്ലോ ഇതാണ് ബിനീഷിൻ്റെ അമ്മായിമ്മ മിനി
എത്ര സത്യസന്ധ്യമായിട്ടാണവർ പറയുന്നത് ഇപ്പോൾ മനസിലായില്ലേ മടിയിൽ കനമില്ലന്ന്

മരുമകന് കഞ്ചാവ് ബിസിനസ് ചെയ്യാന്‍ ഏതെങ്കിലും അമ്മായിയമ്മ പണം നല്‍കുമോ അനൂപ് മുഹമ്മദിന് താന്‍ നല്‍കിയ പണം ഭാര്യ മാതാവിന്റെ വസ്തു പണയപ്പെടുത്തി കിട്ടിയതാണെന്ന് ബിനീഷ് ഇഡിയോട് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലം ചര്‍ച്ച ചെയ്യുമ്പോഴായിരുന്നു മിനിയുടെ പ്രതികരണം. ബിനീഷിന് ഹോട്ടല്‍ ബിസിനസ് ചെയ്യാന്‍ വസ്തു പണയപ്പെടുത്തി 50 ലക്ഷം രൂപ നല്‍കിയത് താന്‍ ആണെന്നാണ് മിനി വാദിക്കുന്നത്. ഈ പണം മുഴുവന്‍ അനൂപിന് കൊടുത്തിട്ടില്ലെന്നും മിനി പറയുന്നുണ്ട്. ബിനീഷ് ഒരിക്കലും കഞ്ചാവ് ബിസിനസ് ചെയ്യില്ലെന്നും അച്ഛന് ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും ലഹരി ഉപയോഗിക്കാത്തയാളാണ് തന്റെ മരുമകനെന്നും അവര്‍ പറയുന്നുണ്ട്.

ബിനീഷിനെ മനഃപൂര്‍വം കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് മിനി പറയുന്നത്. അച്ഛനെ മോശമാക്കുന്ന തരത്തില്‍ ഒന്നും ബിനീഷ് ചെയ്യില്ല. മദ്യപിക്കുകയോ പുകവലിക്കുകയോ ഇല്ല. പത്ത് ദിവസമായി ബിനീഷ് കസ്റ്റഡിയിലാണ്. കഞ്ചാവ് ഉപയോഗിക്കുന്നൊരാളാണെങ്കില്‍ അത് കിട്ടിയില്ലെങ്കില്‍ വിറയല്‍ വരും. ബിനീഷിനെ ആശുപത്രിയില്‍ കൊണ്ടുപോയി രക്തപരിശോധന നടത്തിയാല്‍ മനസിലാകുമല്ലോ. ഞങ്ങളുടെ കുടുംബത്തിന്റെ മന:സമാധനം കളയുകയാണവര്‍; മിനി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ വാക്കുകള്‍. സുഹൃത്തുക്കള്‍ ഒരുപാട് ഉണ്ടെങ്കിലും ബിനീഷ് കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയല്ല. അങ്ങനെയുള്ളൊരാള്‍ ആയിരുന്നുവെങ്കില്‍ മോളെ വിവാഹം കഴിപ്പിച്ച് അയക്കുമോ എന്നും മിനി ചോദിച്ചു. തിരുവനന്തപുരത്ത് ഒരു വീടും കണ്ണൂരില്‍ കുറച്ച് കുടുംബ സ്വത്തുമല്ലാതെ ബിനീഷിന് മറ്റ് ആസ്തികളൊന്നുമില്ലെന്നാണ് മിനി വാദിക്കുന്നത്

ഈ അമ്മായിയമ്മയുടെ ഐ ഫോൺ ഇ ഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് ഇനിയിപ്പം ഇവരെയും ഇ ഡി പിടിച്ച് കുടയുമെന്ന കാര്യം തീർച്ചയായി

This post has already been read 1494 times!

Comments are closed.