ഡ്യൂറോഫ്‌ളക്‌സിന്റെ ന്യൂമ കിടക്കകള്‍ വിപണിയില്‍
കൊച്ചി: ഡ്യൂറോ ഫ്‌ളക്‌സിന്റെ ഇരുവശത്തെയും ദൃഢത ക്രമീകരിക്കാവുന്ന ‘ന്യൂമ’ കിടക്കകള്‍ വിപണിയില്‍. ഏത് രീതിയില്‍ കിടക്കുന്നതിനും സഹായകരമാകുന്ന തരത്തില്‍ ക്രമീകരിക്കാം എന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ കിടക്കയാണ് ഡ്യൂറോഫ്‌ളക്‌സിന്റേത്. നട്ടെല്ലിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാന്‍ കഴിയുന്നതിനാല്‍ നല്ല രീതിയിലുള്ള ഉറക്കം ലഭിക്കുന്നു. കിടക്കയില്‍ ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോഴും ഇത് ഗുണം ചെയ്യുന്നു. റിമോര്‍ട്ട് കണ്‍ട്രോണ്‍ വഴിയോ മൊബൈല്‍ ആപ്പു വഴിയോ ഇത് പ്രവര്‍ത്തിപ്പിക്കാം. 5 വര്‍ഷമാണ് ഗ്യാരണ്ടി. ഹീറ്റ് എവെ ടെക്‌നോളജിയാണ് മറ്റൊരു പ്രത്യേകത. കിടക്കയുടെ താപനില ക്രമീകരിക്കാന്‍ ഇത് സഹായിക്കുന്നു. ഇതുപോലുള്ള പുതിയ കണ്ടെത്തലുകള്‍ ഇനിയും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഡ്യൂറോഫ്‌ളക്‌സ് സിഇഒ മോഹന്‍ രാജ് ജഗന്നിവാസന്‍ പറഞ്ഞു. ന്യൂമ കിടക്കകള്‍ കിങ്ങ്, ക്യൂന്‍ സൈസില്‍ ലഭ്യമാണ്. 1,31,578 രൂപ മുതല്‍ ലഭ്യമാണ്.
This post has already been read 1541 times!
Comments are closed.