പൊതു വിവരം

FILM NEWS: ബൂര്‍ജ്ജ് ഖലീഫയില്‍ തിളങ്ങി ‘അനിമല് ‍’

<

p dir=”ltr”> ബൂര്‍ജ്ജ് ഖലീഫയില്‍ തിളങ്ങി ‘അനിമല്‍’

icon_10_generic_list.png Animal on Burjkhalifa Vertical_V_2.mp4x_8px.png
icon_10_generic_list.png Burj final.MP4x_8px.png

<

p dir=”ltr”>ഡിസംബര്‍ 1 ന് റിലീസ് ചെയ്യുന്ന രണ്ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ പ്രമോഷന്‍ ദുബായിലെ ബുര്‍ജ് ഖലീഫയിലും എത്തി. അനിമലിന്‍റെ ടീസര്‍ പ്രത്യേക ലേസര്‍ ഷോയിലൂടെയാണ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. രണ്ബീര്‍ കപൂറും, ബോബി ഡിയോളും നിര്‍മ്മാതാവ് ഭൂഷന്‍ കുമാറും ചടങ്ങില്‍ സാക്ഷികളായിരുന്നു.

<

p dir=”ltr”> അടുത്തിടെ ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും അനിമലിന്‍റെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.അ ര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്‍റെ സംവിധായകന്‍.ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ്‌ നായിക.

<

p dir=”ltr”>ഒക്ടോബര്‍ 11 നായിരുന്നു ചിത്രത്തിന്‍റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയത്. ‘ഹുവാ മെയിന്‍’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്. ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡിലെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ശില്‍പ്പിയായ പ്രീതവും രാഘവ് ചൈതന്യയും ചേര്‍ന്നാണ്. പ്രീതമിന്‍റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ ‘ജാം 8’ ആണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്.

<

p dir=”ltr”>അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍,രാമേശ്വര്‍,ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1‑ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്.

This post has already been read 731 times!

Comments are closed.