തീയതി : 24.11.2023
പ്രസിദ്ധീകരണത്തിന്
സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം: എസ്. സി. /എസ്. ടി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ പിച്ച്. ഡി. പ്രോഗ്രാമുകളിൽ നിലവിലുളള സംവരണ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വിജ്ഞാപനപ്രകാരമുളള പ്രവേശന പ്രക്രിയയ്ക്കു ശേഷവും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് യോഗ്യരായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിജ്ഞാപനപ്രകാരം അപേക്ഷിക്കുകയും യോഗ്യത ലിസ്റ്റിൽ ഇടം നേടുകയും ചെയ്ത അപേക്ഷകരെ വീണ്ടും പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും അവരുടെ താത്പര്യാർത്ഥം ഒഴിവാക്കി നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അവരുടെ മുൻ പ്രവേശന പരീക്ഷ മാർക്കുകൾ ഉയർത്തുവാൻ താത്പര്യമുളളവർക്ക് വീണ്ടും പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. ഇപ്രകാരം വീണ്ടും പ്രവേശന പരീക്ഷ എഴുതുന്നവരുടെ പ്രവേശന പരീക്ഷകളിലെ ഏറ്റവും ഉയർന്ന മാർക്ക് പ്രവേശന പ്രക്രിയയ്ക്ക് പരിഗണിക്കുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075
This post has already been read 779 times!
Comments are closed.