ബ്രേക്കിംഗ് ന്യൂസ്

ഐഫോൺ വിവാദം രമേശ് ചെന്നിത്തല ഡി ജി പി ക്ക് പരാതി നൽകി

ഐഫോൺ വിവാദം , രമേശ് ചെന്നിത്തല ഡി ജി പി ക്ക് പരാതി നൽകി

ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിലെ കാരാർ കമ്പനി യൂണിടെക് ഉടമ കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിൽ സ്വപ്നയുടെ നിർദ്ദേശം പ്രകാരം പ്രതിപക്ഷ നേതാവിന് ഐ ഫോൺ നൽകിയെന്ന പരാമർശം ഏറെ വിവാദമായ സാഹചര്യത്തിൽ കടുത്ത മറുപടിയുമായി രമേശ് ചെന്നിത്തല

യു എ ഐ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോൾ വേദിയിൽ വെച്ച് ഫോൺ സമ്മാനമായി നൽകുക മാത്രമാണ് ചെയ്തതെന്ന് ചെന്നിത്തില ഫെയ്സ് ബുക്കിൽ പറഞ്ഞു
ഫെയ്ബുക്ക് പൂർണ്ണരൂപം

യു.എ.ഇ. ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റിന്റെ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് അവിടെ ചെല്ലുകയും, അവിടെ…

Posted by Ramesh Chennithala on Friday, October 2, 2020

യു.എ.ഇ. ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റിന്റെ ഔദ്യോഗികമായ അഭ്യര്‍ത്ഥന മാനിച്ച് അവിടെ ചെല്ലുകയും, അവിടെ നടന്ന ലക്കി ഡിപ്പിന്റെ ഭാഗമായി ചില വിജയികള്‍ക്ക് സമ്മാനം നല്‍കി എന്നതും മാത്രമാണ് ഐ ഫോണ്‍ വിഷയത്തിലെ വസ്തുത. അല്ലാതെ കോണ്‍സുലേറ്റില്‍ നിന്നും എനിക്ക് വ്യക്തിപരമായി ഐ-ഫോണ്‍ സമ്മാനിച്ചിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ സ്വന്തം പോക്കറ്റിലെ കാശ് കൊടുത്ത് വാങ്ങിയതാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും, സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ വഷളാക്കുക എന്ന ഉദ്ദേശത്തോടും കൂടി പ്രചരിപ്പിക്കുന്നതുമാണ്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഐ ഫോണുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശം നടത്തിയിട്ടുണ്ട്. അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം എന്ന സാഹചര്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.

യുഎഇ കോണ്‍സുലേറ്റ് ഔദ്യോഗികമായി ക്ഷണിച്ചത് മൂലമാണ് പരിപാടിയില്‍ പങ്കെടുത്തത്. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയത്. മുന്‍ നിയമസഭ സ്പീക്കറും സിപിഎം നേതാവുമായ എം. വിജയകുമാര്‍, ഒ. രാജഗോപാല്‍ എന്നിവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരും ലക്കി ഡിപ്പിന്റെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തിരുന്നു.

നിജസ്ഥിതി തുറന്നു പറഞ്ഞിട്ടും സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ടൊന്നും എന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ല. ഈ സര്‍ക്കാരിനെതിരെ അതിശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യും.

This post has already been read 1693 times!

Comments are closed.