ബ്രേക്കിംഗ് ന്യൂസ്

മലൈക അറോറ – ജന്മദിനം

മലൈക അറോറ – ജന്മദിനം

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, നർത്തകിയും, മോഡലുമാണ് മലൈക അറോറ എന്നറിയപ്പെടുന്ന മലൈക അറോറ ഖാൻ(ജനനം: ഒക്ടോബർ 23, 1973).

ആദ്യ ജീവിതം

മലൈകയുടെ മാതാവ് ഒരു മലയാളിയും, പിതാവ് ഒരു പഞ്ചാബി നേവി ഉദ്യോഗസ്ഥനുമാണ്. തന്റെ ഇളയ സഹോദരി അമൃത അറോറ ഒരു ബോളിവുഡ് നടിയാണ്. മുംബൈയിലെ ചെമ്പൂരിലാണ് ആദ്യവിദ്യഭ്യാസം പൂർത്തീകരിച്ചത്.

അഭിനയ ജീവിതം

ആദ്യ കാലത്ത് സംഗീത ചാനലായ എം.ടി.വിയുടെ വീഡിയോ ജോക്കി ആയിരുന്നു. പല പ്രധാന പരിപാടികളും എം.ടിവിയിൽ മലൈക അവതരിപ്പിച്ചു. പിന്നീട് അവിടെ നിന്നും മോഡലിംഗിലേക്ക് മലൈക തിരിയുകയായിരുന്നു.

ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിക്കുന്നത് ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ദിൽ സേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ ആൺ. ചൈയ്യ ചൈയ്യ എന്ന് തുടങ്ങുന്ന ഈ ഗാ‍നം ചൽച്ചിത്ര ആസ്വാദകർക്കിടയിൽ വളരെ പ്രസിദ്ധമായി. പിന്നീടും പല ചിത്രങ്ങളിലും ഗാന രംഗങ്ങളിൽ അഭിനയിച്ചു. ഹിന്ദി കൂടാതെ തെലുങ്കിലും ഗാനരംഗങ്ങലിൽ മലൈക അഭിനയിച്ചു.

സ്വകാര്യ ജീവിതം

ബോളിവുഡ് രംഗത്തെ തന്നെ നടനായ അർബാസ് ഖാൻ ആയിരുന്നു മലൈകയുടെ ഭർത്താവ്. ഇവർക്ക് അർഹാൻ എന്ന മകനുണ്ട്. തന്റെ ഭർത്തൃസഹോദരന്മാരായ സൽമാൻ ഖാൻ, സൊഹേൽ ഖാൻ എന്നിവരും ബോളിവുഡ് രംഗത്ത് അഭിനേതാക്കളാണ്.

പിന്നീട്‌ അടുത്തിടെ ഈ ബന്ധം വേർപ്പെടുത്തി . ഇപ്പോൾ അർജ്ജുൻ കപൂർ ആണ്‌ ജീവിത പങ്കാളി

This post has already been read 1277 times!

Comments are closed.