Dear Sir,
(English press release attached)
ദവാ ഇന്ത്യ കേരളത്തിലെപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ജെനറിക് ഫാര്‍മസി റീട്ടെയില്‍ ശൃംഖലയായ ദവാ ഇന്ത്യ ജനറിക് ഫാര്‍മസി കൊച്ചിയില്‍ പുതിയ സ്‌റ്റോര്‍ ആരംഭിച്ചു. തേവരയില്‍ ആരംഭിച്ച സ്‌റ്റോര്‍ സോട്ട ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് സിഇഓ സുജിത്ത് പോള്‍ ഉദ്ഘാടനം ചെയ്തു.
നിലവില്‍ കേരളത്തില്‍ പന്ത്രണ്ടില്‍ ഏറെയും ദക്ഷിണേന്ത്യയില്‍ 35-ല്‍ ഏറെയും ഇന്ത്യയില്‍ ഒട്ടാകെ 690-ല്‍ ഏറെയും ഔട്ട്ലെറ്റുകളാണ് ദവാ ഇന്ത്യയ്ക്കുള്ളതെന്ന് സുജിത്ത് പോള്‍ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും എത്തുന്ന വിധത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുയാണ് ലക്ഷ്യം. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഒട്ടാകെയുള്ള സാന്നിധ്യവും വര്‍ധിപ്പിക്കും.
മികച്ചആരോഗ്യ സംവിധാനത്തിന്റെ പേരിലാണ് കേരളം അറിയപ്പെടുന്നത്. ഈ മേഖലയിലെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയിക്കാവുന്ന വിശ്വസനീയ ആരോഗ്യ സേവന പങ്കാളി എന്ന നിലയിലെത്താനാണ് ദവാ ഇന്ത്യ ലക്ഷ്യമിടുന്നത്. ഉന്നതനിലവാരമുള്ള ജെനറിക് മരുന്നുകള്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുകയാണ് ദവാ ഇന്ത്യയുടെ ലക്ഷ്യം.
മരുന്ന് ബില്ലില്‍ 90 ശതമാനം വരെ ലാഭിക്കാനാണ് ദവാ ഇന്ത്യ സഹായിക്കുന്നതെന്ന് സുജിത്ത് പോള്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
PHOTO CAPTION
തേവര മട്ടുമ്മല്‍ ജംഗ്ഷനില്‍ ആരംഭിച്ച ദവാ ഇന്ത്യയുടെ പുതിയ സ്റ്റോര്‍ സോട്ട ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് സിഇഓ സുജിത്ത് പോള്‍ ഉദ്ഘാടനം ചെയ്യുന്നു
This post has already been read 901 times!
Comments are closed.