പൊതു വിവരം

Press Release – Vi and Kerala Police to keep young children safe at Sabarimala

Dear Sir,

Please find attached press release – Vi and Kerala Police to keep young children safe at Sabarimala for your kind consideration.

Also find attached image and English version for your reference.

Photo Caption: Ajith V. IPS. Pathanamthitta District Police Chief, officially launching the Vi QR Code bands initiative in the presence of Binu Jose, Vice President & Circle Operations Head – Kerala, Vodafone Idea Limited, at Pathanamthitta SP Office, today. Also seen are MC Chandrashekharan Assistant Commandant District Headquarters Pathanamthitta, Maheshkumar S Pamba CI

ഫോട്ടോക്യാപ്ഷന്‍: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്ത് വി ഐപിഎസ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്‍റുമായ ബിനു ജോസിന്‍റെ സാന്നിധ്യത്തില്‍ പത്തനംതിട്ട എസ്പി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് വി ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ ഒദ്യോഗികമായി പുറത്തിറക്കി. പത്തനംതിട്ട ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് എം. സി. ചന്ദ്രശേഖരന്‍, പമ്പ സിഐ മഹേഷ്കുമാര്‍ എസ് എന്നിവരെയും കാണാം

Please find appended UNICODE Version

ശബരിമലയില്‍ കുട്ടികള്‍ക്ക് സുരക്ഷയേകാന്‍ കേരളാ പോലീസ് – വി സഹകരണം

പത്തനംതിട്ട, ഡിസംബര്‍ 20, 2023: മണ്ഡലകാലം ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി കേരളാ പോലീസുമായി സഹകരിക്കുന്നു. വന്‍ തിരക്കിനിടയില്‍ കുട്ടികളെ കാണാതാകുന്നത് ഓരോ വര്‍ഷവും ആശങ്കഉയര്‍ത്താറുണ്ട്. ഇവരെ ഉറ്റവരുടെ അടുത്തെത്തിക്കാന്‍ കേരളാ പോലീസും വലിയ ശ്രമം നടത്തേണ്ടി വരാറുണ്ട്. തീര്‍ത്ഥാടകരും പോലീസ് വകുപ്പും നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കി തീര്‍ത്ഥാടകരെ സുരക്ഷിതരാക്കാന്‍ വേണ്ടി ക്യുആര്‍ കോഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള ബാന്‍ഡാണ് വി തയ്യാറാക്കിയിരിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് കേരളത്തിലെ ഏറ്റവും അടുത്തുള്ള വി സ്റ്റോറോ പമ്പയിലെ വി സ്റ്റാളോ സന്ദര്‍ശിച്ച് രക്ഷിതാവിന്‍റേയോ കുടുംബാംഗങ്ങളുടേയോ മൊബൈല്‍ നമ്പര്‍ നല്‍കി ക്യൂആര്‍ കോഡ് സംവിധാനമുള്ള ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ കയ്യില്‍ ഈ ബാന്‍ഡ് കെട്ടി ഈ സേവനം പ്രയോജനപ്പെടുത്താം. കൂട്ടം തെറ്റിപോയ കുട്ടികളെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരളാ പോലീസ് ചെക് പോസ്റ്റില്‍ എത്തിക്കുക. അവിടെ ഡ്യൂട്ടിയിലുള്ള ഓഫിസര്‍മാര്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യ് രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ വിളിക്കുകയും ചെയ്യും. അങ്ങനെ അറിയിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പോലീസ് ചെക് പോസ്റ്റില്‍ തങ്ങളുടെ കുട്ടികളെ കൈപ്പറ്റാവുന്നതാണ്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്ത് വി ഐപിഎസ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്‍റുമായ ബിനു ജോസിന്‍റെ സാന്നിധ്യത്തില്‍ പത്തനംതിട്ട എസ്പി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് വി ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ ഒദ്യോഗികമായി പുറത്തിറക്കി.

ജീവിതം ലളിതവും കൂടുതല്‍ മെച്ചപ്പെട്ടതും ആക്കുന്നതിനായി മൂല്യവര്‍ധിത സേവനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ വി എന്നും മുന്നിലാണെന്ന് എല്ലാ ശബരിമല തീര്‍ത്ഥാടകര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ കേരള സര്‍ക്കിള്‍ ഓപ്പറേഷന്‍സ് ഹെഡും വൈസ് പ്രസിഡന്‍റുമായ ബിനു ജോസ് പറഞ്ഞു.

മണ്ഡല-മകരവിളക്ക് കാലത്ത് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്ന് പരിഹരിക്കുന്നതിന് വിയുടെ സാങ്കേതിക സഹായം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. വി സുരക്ഷ ക്യുആര്‍ കോഡ് ബാന്‍ഡ് കൂട്ടം തെറ്റിപോകുന്ന തീര്‍ഥാടകരായ കുട്ടികളെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ഒടുവില്‍ കുട്ടികളെ അവരുടെ രക്ഷിതാക്കളള്‍ക്ക് കൈമാറാന്‍ കേരള പോലീസ് സേനയെ വളരെയധികം സഹായിക്കുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്ത് വി ഐപിഎസ് പറഞ്ഞു.

കേരളത്തിലുള്ള ഏറ്റവും അടുത്ത വി സ്റ്റോറിലെത്തിയോ പമ്പയിലുള്ള വി സ്റ്റാളില്‍ എത്തിയോ ആവശ്യമായ വിവരങ്ങള്‍ നല്‍കി ക്യുആര്‍ കോഡ് ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തീര്‍ത്ഥാടന കാലം ഈ ക്യുആര്‍ കോഡ് ബാന്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമായിരിക്കും. ഇതു കൈമാറ്റം ചെയ്യാനാവാത്തതാണ്.

With Regards,

Sanil Augustine | Kochi

Adfactors PR| M: +91 8547619881 | T: 484 485 8644

Website | Blog | Facebook | Twitter | LinkedIn | Instagram

Disclaimer: The information in this email is confidential and is intended solely for the addressee(s). Access to this email by anyone else is unauthorized. If you are not an intended recipient, you must not read, use or disseminate the information contained in this email.

Post Comment