പൊതു വിവരം

PRESS RELEASE : മോട്ടോ ജി24 പവർ അവതരിപ്പിച്ച് മോട്ട റോള

മോട്ടോ ജി24 പവർ അവതരിപ്പിച്ച് മോട്ടറോള

കൊച്ചി : മോട്ടോ ജി24 പവർ അവതരിപ്പിച്ച് മോട്ടറോള. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അൾട്രാ പ്രീമിയം ഡിസൈൻ, കരുത്തുറ്റ ബാറ്ററി 6 എംപി സെൽഫി ക്യാമറ, 50 എംപി ക്വാഡ് പിക്‌സൽ ക്യാമറ,90 ഹെർട്‌സ് റിഫ്രഷ് റേറ്റ്, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ, ഐപി52 വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ, 6.6” പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമെല്ലാം മോട്ടോ ജി24 ൻ്റെ പ്രത്യേകതകളാണ്.

ഇങ്ക് ബ്ലൂ, ഗ്ലേസിയർ ബ്ലൂ എന്നിങ്ങനെ രണ്ട് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. സ്മാർട്ഫോണിന്റെ പ്രാരംഭ വില 8,249 രൂപ. 4ജിബി + 128ജിബി, 8ജിബി + 128ജിബി എന്നിങ്ങനെ രണ്ട് മെമ്മറി വേരിയന്റുകളിൽ യഥാക്രമം 8,999 രൂപ, 9,999 രൂപ എന്നിങ്ങനെയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് എക്‌സ്‌ചേഞ്ചിൽ അധികമായി 750 രൂപ കിഴിമുണ്ടാകും. മോട്ടോ ജി24 പവർ ഫ്ലിപ്കാർട്ട്, Motorola.in എന്നിവയിലും ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഫെബ്രുവരി 7-ന് വിൽപ്പനയ്‌ക്കെത്തും

This post has already been read 268 times!

Comments are closed.