ഉറപ്പിക്കുന്നത് ഭക്ഷ്യകിറ്റും ,വിദ്യാലയ പുരോഗതിയുമാണോ ?
സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ തുടർഭരണത്തിന് വേണ്ടി ഇടത്s മുന്നണി മുന്നോട്ട് വെക്കുന്നത് ഉറപ്പ് മാത്രമാണ് .ഭക്ഷ്യക്കിറ്റ് നൽകിയതും ,വിദ്യാലയ നവീകരണവും (സിലബസ്സ് നവീകരണമല്ല) ,ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതുമാണ് ഈ ഉറപ്പിന്റെ പിന്നിൽ .
ഭക്ഷ്യം കേന്ദ്രത്തിന്റെയുo കിറ്റ് സംസ്ഥാനത്തിന്റെ സംഭാവനയുമാണ് എന്നതാണ് യാഥാർത്ഥ്യം .വിശപ്പില്ലാത്ത ജനത എന്നത് സർക്കാറിന്റെ മികവ് അല്ല മറിച്ച് ജനതയുടെ അവകാശമാണ് .
ക്ഷേമപെൻഷന്റെ വർദ്ധന കലാനുസൃതമായി എല്ലാ സർക്കാറുകളും നടത്തുന്നതാണ് .റോഡുവികസവും ,ആശുപത്രി വികസനവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം ഔദാര്യമല്ല സർക്കാറിന്റെ ഉത്തരവാദിത്തമാണ് .
വിദ്യാലയ പുരോഗതി പുതിയ വിദ്യാഭ്യാസ അവകാശത്തിന്റെ ബാക്കിപത്രമാണ് .മികച്ച സൗകര്യമുള്ള സ്കൂളിൽ പഠിക്കുക എന്നത് കുട്ടിയുടെ അവകാശമാണ് .അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ നിന്നും കോടികണക്കിണ് രൂപയാണ് ഇതിനായി സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് .
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായ തൊഴിൽ നിർമ്മാർജ്ജനത്തിന് ഉപകരിക്കുന്ന ഒരു തൊഴിൽ സ്ഥാപനമോ ,പദ്ധതികളോ കഴിഞ്ഞ ഇടത് സർക്കാറിന് മുന്നോട്ട് വെക്കുവാൻ കഴിഞ്ഞിട്ടില്ല .
സ്വന്തമായി വീടില്ലാത്ത നിരവധി പേർ സംസ്ഥാനത്തുണ്ട് .ജനതയുടെ അടിസ്ഥാന സൗകര്യം ഇതാണ് . അവർക്ക് വീടുനൽകുവാനോ ,കുടിവെള്ളം ലഭ്യമാക്കുവാനോ എന്തിന് അവരുടെ എണ്ണം എത്രയെന്ന കണക്കെടുക്കുവാനോ പോലും സർക്കാറിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം .
ഉന്നത വിദ്യാഭ്യാസ രംഗത്തും പുതിയ സ്ഥാപനങ്ങൾ കാര്യമായി സംസ്ഥാനത്ത് ഇല്ല. മറ്റു സംസ്ഥാനങ്ങളെയും ,രാജ്യങ്ങളെയും നമ്മുടെ യുവജനത ഇക്കാര്യത്തിന് ഇപ്പോഴും ആശ്രയിക്കുന്നത്
കാർഷിക ഉൽപ്പാദന – വിപണരംഗത്തിന് പുതിയ നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല .കോഫി ,ടീ ,റബ്ബർ ബോർഡുകളുടെ പ്രവർത്തനങ്ങൾ കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറി ക്കഴിഞ്ഞിരിക്കുന്നു .
റബ്ബർ, നെല്ല് ,പച്ചക്കറികൾ ,തെങ്ങ് എന്നീ കൃഷികളുടെ മികവിന് പുതിയ പദ്ധതികളും, പ്രവർത്തനങ്ങളും ഒന്നും സർക്കാറിന് മുന്നോട്ട് വെക്കുവാൻ സാധിച്ചിട്ടില്ല ഒപ്പം അവയുടെ സംഭരണം കാര്യക്ഷമമല്ലതാനും .
നിലവിലെ സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിൽ ചെറുകിട-ഇടത്തരം വ്യാപാരി വ്യവസായികളെയും ,തൊഴിലാളികളെയും സംരക്ഷിക്കുവാനും ,സഹായിക്കുവാനും ഉള്ള കാര്യങ്ങൾ സർക്കാറിൽ നിന്ന് ഉണ്ടായിട്ടില്ല .തൊഴിൽ നഷ്ടമായവരെയും മറന്നു .നികുതി ഘടനയിൽ താൽക്കാലിക ഇളവുകൾ നൽകിയും മറ്റു സൗകര്യങ്ങൾ നൽകിയും സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണ ജനവിഭാഗങ്ങൾക്കൊപ്പം നിൽക്കുവാൻ ഇടത് സർക്കാർ ശ്രമിച്ചതേയില്ല .
രാമദാസ് കതിരൂർ
This post has already been read 5953 times!



Comments are closed.