പൊതു വിവരം ബ്രേക്കിംഗ് ന്യൂസ്

നീതിയുടെ കാവൽക്കാരന് ഒരു പൊൻ തൂവൽ കൂടി

നീതിയുടെ കാവൽക്കാരന് ഒരു പൊൻ തൂവൽ കൂടി

ഇരിട്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ കുട്ടികൃഷ്ണന് നിനച്ചിരിക്കാതെ കിട്ടിയ ഔദ്യോഗിക അംഗീകാരമാണ് ജില്ലാ സൈബർ സെല്ലിൻ്റെ ചുമതല ഒരു പക്ഷേ പുതുതായി രൂപം കൊടുത്ത സൈബർ ഡിപ്പാർട്ട്മെൻറിൻ്റെ പ്രധാന ചുമതലക്കാരൻ ആരാവണം എന്ന് മേലുദ്യോഗസ്ഥർക്ക് ഏറെയൊന്നും ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല കാരണം കുട്ടികൃഷ്ണൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനം അവലോകനം നടത്തിയാൽ മതിയാവും വിവാദങ്ങളായ എത്രയെത്ര കേസുകളിലാണ് കുറ്റവാളികളെ നിയമത്തിൻ്റെ മുന്നിൽ എത്തിച്ചത്

കേരളത്തിലെ ആദ്യത്തെ സൈബർ കേസ് രജിസ്റ്റർ ചെയ്തത് കുട്ടികൃഷ്ണൻ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വളപട്ടണം പോലീസ് സ്റ്റേഷനിൽ ആണ് 2009 ഇൽ ക്രൈം നമ്പർ 491/09 ആയി രജിസ്റ്റർ ചെയ്തു,അന്നത്തെ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് .സൈബർ ആക്ടിന്റെ ദുഷ്കരമായ നടപടി ക്രമങ്ങൾ വിശദമായി പഠിച്ചാണ് സബ് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ അന്ന് ആ കേസ് കൈകാര്യം ചെയ്തത് 

കൊട്ടിയൂർ പീഡനക്കേസ് മലയാളിയുടെ നീതിബോധത്തിൻമേൽ കുരിശ് വരച്ച സംഭവം തന്നെയായിരുന്നു പള്ളി വികാരി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പുറത്തറിഞ്ഞപ്പോൾ അച്ചനെന്നാൽ സ്വന്തം പിതാവെന്ന് മാറ്റി പറയാൻ നിർബന്ധിക്കുകയും ചെയ്ത അതിക്രൂര സംഭവത്തിലെ മുഴുവൻ പ്രതികളെയും സമയബന്ധിതമായി നീതിദേവതയുടെ മുമ്പിൽ എത്തിച്ചത് ഏറെ പ്രശംസക്ക് ഇടയായതാണ്

നിരോധിത സംഘടനയായ മാവോയിസ്റ്റ് പ്രവർത്തനം സജീവമായിരുന്ന ജില്ലയുടെ മലയോര പ്രദേശങ്ങളിലും ആറളം ഫാമിലടക്കമുള്ള ആദിവാസി ഊരുകളിലും വളരെ ക്രിയാത്മക പ്രവർത്തനം നിരന്തരം നടത്തിയാണ് അവരുടെ നേരിയ സാന്നിധ്യം പോലും ഇല്ലാതാക്കാൻ സാധിച്ചത്. ആദിവാസി വിഭാഗങ്ങളുടെ ഇടയിൽ നടത്തിയ ബോ ധവത്ക്കരണം, വിദ്യാഭ്യാസ പ്രവർത്തനം ,ഭക്ഷണ കിറ്റ് വിതരണമടക്കമുള്ള നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾക്ക് അദ്ദേഹം എന്നും മുന്നിൽ നിന്ന് നേതൃത്വം നൽകാറുണ്ട്. പലപ്പോഴും സ്വന്തം കീശയിൽ നിന്ന് തന്നെയാണ് അതിനായുള്ള ഫണ്ട് കണ്ടെത്താറ് .

കേസന്വേഷണങ്ങൾ പുതിയ സാങ്കേതിക വിദ്യയിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് നാം.
ഒരു ചെറിയ അടയാളം പോലും വലിയ വെളിച്ചം പരത്തുന്ന അന്വേഷണ രീതി ഏത് കുറ്റം കൃത്യം ചെയ്താലും തെളിവിനായി ഒരു സൂചന അവിടെ കുറിച്ചിടുമെന്നത് വെറുമൊരു മാസ് സിനിമാ ഡയലോഗ് മാത്രമല്ല അത് കുട്ടിക്കൃഷ്ണനെ പോലെയുള്ള മിടുക്കരായ ഉദ്യോഗസ്ഥർ നമ്മുക്ക് കാട്ടി തരുന്നത് തന്നെയാണ്
കണ്ണൂർ ജില്ലാ പോലീസ് സംവിധാനത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
അതിൻ്റെ ഭാഗമായി രൂപീകരിച്ചതാണ് പുതിയ സൈബർ സെൽ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സൈബർ അനേഷണ രീതി പ്രവർത്തനം തുടങ്ങുമ്പോൾ കേസ് അന്വേഷണം വേഗതയിലാക്കാനും കുറ്റവാളികളെ പിടികൂടാനും സാധിക്കും
അത് മാത്രമല്ല കുറ്റകൃത്യങ്ങളുടെ തോത് വളരെ കുറച്ച് കൊണ്ട് വരാനും ഇത് കാരണമാകും

ഇതിനകം തന്നെ അന്വേഷണ മികവ് കൊണ്ട് തൻ്റേതായ അടയാളങ്ങൾ കേസ് അന്വേഷണത്തിൽ കുറിച്ചിട്ട ഈ പോലീസ് ഉദ്യോഗസ്ഥന് പുതിയ ഉത്തരവാദിത്തത്തിലും കൂടുതൽ മികവ് പുലർത്തട്ടെ

This post has already been read 3180 times!

Comments are closed.