ബ്രേക്കിംഗ് ന്യൂസ്

വടകര സീറ്റ് ആർ എം പി ക്ക് രമക്ക് വേണ്ടെന്ന് രമ

നിയമസഭ തിരഞ്ഞെടുപ്പ് ആസന്നയായിരിക്കേ കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് .
മാർകിസ്റ്റ് പാർട്ടി യിൽ നിന്ന് പുറത്ത് പോയി ആർ എം പി യുണ്ടാക്കിയ ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് ശേഷം വടകരയിലും ഒഞ്ചിയത്തു മയി പ്രവർത്തനം ഒതുങ്ങുകയായിരുന്നു ആർ എം പി യുടേത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയപ്പോൾ ആർ എം പി ക്ക് കോൺഗ്രസ്സ് മായി രഹസ്യ ബന്ധമെന്നാരോപിച്ച് ചന്ദ്രശേഖരൻ ഉയർത്തി കൊണ്ട് വന്ന രാഷ്ട്രീയ നൈതികതയെ സി പി എം ചോദ്യം ചെയ്തിരിന്നു. അഞ്ച് വർഷത്തിനിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടമാവുമ്പോഴേക്കും ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തോടെ സി പി എം ൻ്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് .

യു ഡി എഫിലെ ഘടകകക്ഷിയാവാൻ പോവുകയാണ് ആർ എം പി അതിനായുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി കഴിഞ്ഞും.
വടകര സീറ്റ് കെ കെ രമ ക്ക് നൽകി വിജയിപ്പിച്ച് മന്ത്രിയാക്കാനാണ് കോൺഗ്രസ്സ് ലീഗ് ആലോചന വളരെ ശ്രമകരമായ ദൗത്യമായിട്ടാണ് യു ഡി എഫ് നേതൃത്വം കാണുന്നത് .

രമ മത്സരിക്കാൻ ഇല്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് പകരം വേണുവിനെ മത്സരിപ്പിക്കണമെന്നാണ് രമയുടെ നിർദേശം .പക്ഷേ ഇത് യു ഡി എഫിന് സ്വീകാര്യമല്ല
ഒടുവിൽ രമ തന്നെ കടത്തനാടൻ അങ്കത്തട്ടിൽ ഇറങ്ങേണ്ടി വരും

എൽ ഡി എഫിൽ സീറ്റ് മുന്നണിയിലെ ഏത് പാർട്ടിക്ക് കൊടുക്കണമെന് ഇതുവരെ ധാരണയായിട്ടില്ല. ജനതാദളിലെ സി കെ നാണുവാണ് നിലവിലെ എം എൽ എ. നാണുവിനെ ജനതാദൾ അച്ചടക്ക നടപടി എടുത്ത് മൂലക്കിരുത്തിയിരിക്കുകയാണ്. സി കെ നാണു വിന് സീറ്റ് നൽകാൻ സി പി എം ന് താൽപ്പര്യവുമില്ല പകരം മനയത്ത് ചന്ദ്രനെയോ ,എം കെ പ്രേമാനന്ദനയോ മത്സരിപ്പിക്കാനാണ് സാധ്യത .അങ്ങനെ വന്നാൽ സി കെ നാണുവിനെ പിന്തുണക്കുന്നവർ പോളിംഗ് ബൂത്തിനുള്ളിൽ “ചിഹ്നം മാറാനുള്ള “സാധ്യത മാർകിസ്റ്റ് പാർട്ടി മുൻകൂട്ടി കാണുന്നുണ്ട്.
മുൻ മന്ത്രി കെ പി മോഹനൻ കൂത്തുപറമ്പ് സീറ്റ് കിട്ടാൻ സാധ്യതയില്ലെന്നിരിക്കേ വടകരയിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങെനെയെങ്കിൽ സി പി എം ന് അതായിരിക്കും സ്വീകാര്യത. കാരണം മോഹനനെ ദളിൽ ഉറപ്പിച്ച് നിർത്തേണ്ടത് സി പി എം ൻ്റെ ആവശ്യമാണ് കൂത്തുപറമ്പിൽ ജയിക്കണമെങ്കിൽ മാർകിസ്റ്റ് പാർട്ടിക്ക് ഭളിൻ്റെ സഹായം കിട്ടിയേ തീരു .മോഹനനാണെങ്കിൽ ഉറച്ച മണ്ഡലം കിട്ടിയില്ലെങ്കിൽ ബി ജെ പി യിലേക്കുള്ള പാത വെട്ടി തെളിച്ചിട്ടിരിക്കുകയാണ്

This post has already been read 2368 times!

Comments are closed.