ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2021-ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വേദിയാകും
കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് ബെംഗലൂരുവിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വേദിയാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായികമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ഗെയിംസിന്റെ ആതിഥേയ സംസ്ഥാനമായി കര്‍ണാടകയെ പ്രഖ്യാപിച്ചത്. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ (എഐയു) സഹകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി ഗെയിംസായ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് സംഘടിപ്പിക്കുന്നത്. ഗെയിംസിന്റെ ആദ്യ പതിപ്പ് 2020 ഫെബ്രുവരിയില്‍ ഭുവനേശ്വറിലാണ് നടന്നത്.
ഫോട്ടോ ക്യാപ്ഷന്‍- ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ വേദി പ്രഖ്യാപനം കേന്ദ്രമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചേര്‍ന്ന് നടത്തുന്നു.
This post has already been read 2194 times!
Comments are closed.