എയര്‍ടെല്‍ റൂറല്‍ എന്‍ഹാന്‍സ്മെന്റ് പ്രോജക്റ്റിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ നെറ്റ്വര്‍ക്ക് ഫുട്പ്രിന്റ് വിപുലീകരിക്കുന്നു
തൃശൂര്‍: ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍, തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചതായി പ്രഖ്യാപിച്ചു. 25 പട്ടണങ്ങളിലും 210 ഗ്രാമങ്ങളിലുമായി 11 ലക്ഷം ജനസംഖ്യയുള്ള തൃശൂര്‍ ജില്ലയിലെ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. അധിക സൈറ്റുകള്‍ വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ എന്നീ മേഖലയിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ളതാണ്.
തൃശൂര്‍ ജില്ലയുടെ കീഴിലുള്ള ചാവക്കാട്, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, തലപ്പിള്ളി, തൃശൂര്‍ എന്നീ താലൂക്കുകളിലെ ഉപഭോക്താക്കള്‍ക്ക് ഈ നെറ്റ്വര്‍ക്ക് വര്‍ദ്ധനയുടെ പ്രയോജനം നേരിട്ട് ലഭിക്കും. ഈ വിപുലീകരണം, തൃശ്ശൂരിലെ ഗ്രാമീണ, ചെറുപട്ടണങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വലിയ സേവനമായ അതിവേഗ കണക്റ്റിവിറ്റിയിലേക്ക് തടസ്സങ്ങളില്ലാത്ത പ്രവേശനം സാധ്യമാക്കും,കൂടാതെ ജോലിക്കും പഠനത്തിനും വിനോദത്തിനും വിശ്വസനീയമായ മൊബൈല്‍ നെറ്റ്വര്‍ക്ക് ഉറപ്പാക്കും. ഈ വര്‍ഷം മാത്രം, എയര്‍ടെല്‍ സംസ്ഥാനത്തോടുള്ള പ്രതിബദ്ധത ഇരട്ടിയാക്കിയിരിക്കുന്നു, 4ഏ, 5ഏ, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ എന്നിവയില്‍ തടസ്സമില്ലാത്ത അനുഭവത്തിനായി നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് അധിക കാപെക്സ് നിക്ഷേപങ്ങള്‍ നടത്തി.
എയര്‍ടെല്‍ ദേശീയതലത്തില്‍ റൂറല്‍ എന്‍ഹാന്‍സ്മെന്റ് പദ്ധതി നടത്തിവരുന്നു, 2024-ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളില്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തിയേക്കാം. കേരളം കമ്പനിയുടെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ വിപണിയാണ്, ഈ സംരംഭത്തിലൂടെ കമ്പനി 355 പട്ടണങ്ങളും1600 ഗ്രാമങ്ങളും ഉള്‍പ്പെടുന്ന സംസ്ഥാനത്തില്‍ സമ്പൂര്‍ണ്ണ നെറ്റ്വര്‍ക്ക് കവറേജിലും വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നു. സംസ്ഥാനത്തെ ഉയര്‍ന്ന സാധ്യതയുള്ള ഗ്രാമങ്ങളില്‍ കവറേജ് വിപുലീകരിക്കുന്നതിനും ഹൈ സ്പീഡ് കണക്റ്റിവിറ്റിയുടെ ശക്തി ആസ്വദിക്കാന്‍ ഉപഭോക്താക്കളെ എത്തിക്കുന്നതിനും, റൂറല്‍ എന്‍ഹാന്‍സ്മെന്റ് പദ്ധതി കേരളത്തിലെ 14 ജില്ലകളെയും ഉള്‍ക്കൊള്ളുന്നു. നെറ്റ്വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിക്കുക, ഗ്രാമങ്ങളിലേക്കും ബന്ധമില്ലാത്ത പ്രദേശങ്ങളിലേക്കും സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഒപ്റ്റിക് ഫൈബര്‍ വിന്യസിക്കാനും എയര്‍ടെല്‍ പദ്ധതിയിടുന്നു. പുതിയ ഫൈബര്‍ കപ്പാസിറ്റി കൂട്ടിച്ചേര്‍ക്കുന്നത് ഈ മേഖലയിലെ അതിവേഗ ഡാറ്റാ സേവനങ്ങള്‍ക്കുള്ള ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വളര്‍ച്ചയെ സഹായിക്കും.
ഈ മേഖലയിലെ എയര്‍ടെല്ലിന്റെ നെറ്റ്വര്‍ക്കില്‍ ഇപ്പോള്‍ ഹൈവേകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗര, അര്‍ദ്ധ നഗര, ഗ്രാമീണ മേഖലകളും ഉള്‍പ്പെടുന്നു.ഇതോടെ, ഹില്‍ സ്റ്റേഷനുകള്‍ മുതല്‍ സംസ്ഥാനത്തുടനീളമുള്ള ബീച്ചുകള്‍ വരെയുള്ള എല്ലാ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ഫുട്പ്രിന്റ്‌സ് കാണാനാകുന്നു. വയനാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹില്‍ സ്റ്റേഷനുകള്‍ മികച്ച നെറ്റ്വര്‍ക്കുമായി സജ്ജീകരിച്ചിരിക്കുന്നു, ഇത് വിദൂര സ്ഥലങ്ങളില്‍ പോലും എയര്‍ടെല്ലിനെ ലഭ്യമാക്കുന്നു.
mqqhn9