
വിദേശ ഫോണുകൾ ഇന്ത്യൻ വിപണി കൈയ്യടക്കുന്നു
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി തന്നെയാണ് വിപണിയിലെ ഒന്നാമന്‍. സാംസങ് രണ്ടാം സ്ഥാനത്ത് തിരികെയെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. വിവോ ആണ് മൂന്നാം സ്ഥാനത്ത്. റിയല്‍മി നാലാം സ്ഥാനത്തും ഒപ്പോ അഞ്ചാം സ്ഥാനത്തും ആണ്. ഓണ്‍ലൈന്‍ വഴിയുള്ള ഉത്സവകാല വില്‍പനയും വിപണിയുടെ തിരിച്ചുവരവിന് കാരണമായി. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 26.1 ശതമാനവും ഷവോമിയുടെ കൈവശമാണ്. സാംസങിന് 20.4 ശതമാനവും വിവോയ്ക്ക് 17.6 ശതമാനവും ആണ് വിപണിയുള്ളത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ അഞ്ച് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്ന് പോലും ഇന്ത്യന്‍ കമ്പനിയില്ല.
This post has already been read 9027 times!


Comments are closed.