ഹൃദയം
ഹൃദയത്തെ
എപ്പോഴും
മുറിച്ചു വെക്കണം..
ഒരു പകുതി
കത്തുമ്പോൾ
മറുപകുതി
തളിർക്കണം…
ഒരു പകുതി
അടക്കുമ്പോൾ
മറുപകുതി
തുറക്കണം…
ഒരു പകുതിയിൽ
അമ്പേൽക്കുമ്പോൾ
മറുപകുതിയിൽ
രക്തം കിനിയുന്നുണ്ടെങ്കിൽ
ഓർക്കുക..-..
കല്ലാകാനുള്ള മന്ത്രമത്
മറന്നു പോയെന്ന്…
സിദ്ദിഖ് മച്ചിങ്ങൽ
This post has already been read 3155 times!
Comments are closed.