തീയതിഃ 26.03.2024
പ്രസിദ്ധീകരണത്തിന്
സംസ്കൃത സർവ്വകലാശാലഃ കാലടി മുഖ്യക്യാമ്പസും തിരൂർ ക്യാമ്പസും മികച്ച എൻ എസ് എസ് യൂണിറ്റുകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 2022-23 അധ്യയന വർഷത്തിലെ മികച്ച നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളായി കാലടി മുഖ്യ ക്യാമ്പസ് (യൂണിറ്റ് 10), തിരൂർ ക്യാമ്പസ് (യൂണിറ്റ് 11) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ഷെഫി എ. ഇ., ഡോ. ജിനിത കെ. എസ്. എന്നിവരാണ് മികച്ച പ്രോഗ്രാം ഓഫീസർമാർ. വൃന്ദദാസ്, ഗോകുൽ എസ്., അമൽ കൃഷ്ണ ടി. ആർ., ശ്രീലക്ഷ്മി വി. വി., അനീന എസ്. ജോൺ എന്നിവരെ മികച്ച വോളണ്ടിയർമാരായും തെരഞ്ഞെടുത്തു. കാലടി മുഖ്യക്യാമ്പസിൽ ചേർന്ന എൻ എസ് എസ് അവാർഡ് ദാന സമ്മേളനം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത അധ്യക്ഷയായിരുന്നു. നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന ലെയ്സൺ ഓഫീസർ ഡോ. അൻസർ ആർ. എൻ. മുഖ്യാതിഥിയായിരുന്നു. രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ പി., സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടർ ഡോ. ലൂക്കോസ് ജോർജ്ജ്, ഡോ. കെ. എൽ. പത്മദാസ്, ഡോ. എം. ജെൻസി എന്നിവർ പ്രസംഗിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അവാർഡുകൾ വിതരണം ചെയ്തു.
ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീം അവാർഡ് ദാന സമ്മേളനം വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു. രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ പി., നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന ലെയ്സൺ ഓഫീസർ ഡോ. അൻസർ ആർ. എൻ., പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത എന്നിവർ സമീപം.
ജലീഷ്പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075
This post has already been read 205 times!