ബ്രേക്കിംഗ് ന്യൂസ്

മന്ത്രിമാർക്ക് കോവിഡ്, കോവിഡ് പ്രതിരോധം പാളിയെന്ന് ആരോഗ്യ പ്രവർത്തകർ

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനും, വൈദ്യുത വകുപ്പുമന്ത്രി എം.എം. മണിക്കും കോവിഡ് സ്ഥിരീകരിച്ചു. കെ.ടി ജലീൽ മന്ത്രി ഹോം ക്വാറന്റീനിലാണ്. എം. എം. മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് പ്രവർത്തനം താറുമാറായെന്ന ആരോപണവുമായി ഐ എം എ അടക്കമുള്ള ആരോഗ്യ മേഖലയിലെ സംഘടനകൾ രംഗത്ത് വന്നു സംസ്ഥാനത്തെ ആരോഗ്യ രംഗം പുഴുവരിച്ചെന്ന ഗുരുതര ആരോപണമായിരുന്നു ഐ എം എ ഉന്നയിച്ചത്

This post has already been read 7130 times!

Comments are closed.