പൊതു വിവരം

Reminder : സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ല ോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വി സ്റ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു:

തീയതി:15­.07­.2024

Reminder

പ്രസിദ്ധീകരണത്തിന്

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ

സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കോഴ്സിന്

അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ജൂലൈ 31

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിലേയ്ക്ക് (രണ്ട് സെമസ്റ്ററുകൾ) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.

50% മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി, സംസ്കൃതത്തിൽ അടിസ്ഥാന പരിജ്ഞാനമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ 20 സീറ്റുകൾ.

ഹൈബ്രിഡ് മോഡിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് പ്രോഗ്രാം നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും ക്ലാസുകൾ. മറ്റ് ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ എട്ടുവരെയും. സർവ്വകലാശാലയുടെ എൽ. എം. എസ്. പ്ലാറ്റ്ഫോമിലൂടെയായിരിക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക.

അപേക്ഷ ഫീസ് ഓൺലൈനായി സമർപ്പിക്കണം. പ്രവേശന പരീക്ഷ ഓൺലൈനായി ഓഗസ്റ്റ് ഒൻപതിന് വൈകിട്ട് ഏഴിന് നടക്കും. ഓഗസ്റ്റ് 12ന് ഫലം പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 16ന് വൈകിട്ട് ഏഴിന് ഓൺലൈൻ ഇന്റർവ്യൂ നടക്കും. ഓഗസ്റ്റ് 23ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്തംബർ 11ന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

Post Comment