അപ്രതീക്ഷിത വെട്ട് .
വിജയരാഘവന് ചുമതല .
കോടിയേരിക്ക് പകരം വീണ്ടും ഒരു കണ്ണൂർക്കാരൻ തന്നെ സിപിഎം നെ നയിക്കാനെത്തുമെന്ന പ്രതീക്ഷയെ അടിയോടെ വെട്ടിയപ്പോഴാണ് മലപ്പുറം സ്വദേശി വിജയരാഘവൻ ചുമതലയിലെത്തുന്നത് .മക്കളെക്കൊണ്ട് പൊറുതിമുട്ടി കോടിയേരി ചികിത്സക്കു പോകുമ്പോൾ പകരക്കാനാവാൻ കാത്തിരുന്ന എംവി ഗോവിന്ദൻ മാസ്റ്ററുടെ മോഹങ്ങൾ തകർത്താണ് അപ്രതീക്ഷിതമായി വിജയരാഘവൻ എത്തുന്നത് .എന്നാൽ പിണറായി – കോടിയേരിമാരുടെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഭാഗമായി തന്നെയായിരുന്നു ഈ നീക്കം. കണ്ണൂരിൽ തങ്ങളല്ലാതെ പുതിയ അധികാര കേന്ദ്രം ഉണ്ടാകുന്നത് അവർക്ക് ഭാവിയിൽ ഭീഷണിയാവുമെന്ന തിരിച്ചറിവ് തന്നെയാണ് പ്രധാന കാരണം .ഒപ്പം തുടർച്ചയായി കണ്ണൂർക്കാർ തന്നെ സെക്രട്ടറിമാരാകുന്നു എന്ന അവസ്ഥക്ക് തൽക്കാലം ഒരു മാറ്റം ആവുകയും ചെയ്യും . വിജയരാഘവനാണെങ്കി ‘ൽ തങ്ങളുടെ വരുതിക്ക് നിൽക്കുന്ന ആൾ ആണ് .കാര്യമായ അടിത്തറ ഇല്ലാത്ത നേതാവുമാണ് .ഇതെല്ലാം കണ്ടുകൊണ്ടാണ് വിജയരാഘനെ പുതിയ നിയോഗം പിണറായി ഏൽപ്പിക്കുന്നത് .ഗോവിന്ദൻ മാഷിനൊപ്പം ,ഇ പി ജയരാജനും സെക്രട്ടറി സ്ഥാനം നോട്ടം വെച്ചിരിക്കുകയായിരുന്നു .കൂടാതെ എം.എ ബേബി, എ കെ ബാലൻ ഇവർക്കും മോഹപ്പട്ടികയിൽ ഉണ്ടായിരുന്നു . ഈ വെട്ടിൽ ഇവരുടെ എല്ലാം മോഹങ്ങളാണ് തകർന്നത് .
This post has already been read 1498 times!
Comments are closed.