Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication
തീയതി:30.07.2024
പ്രസിദ്ധീകരണത്തിന്
1)സംസ്കൃത സർവ്വകലാശാലയിൽ പി. ജി. സീറ്റ് ഒഴിവുകൾ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ എം. എസ്‍സി (സൈക്കോളജി), എം. എസ്‍സി. (സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എസ്‍സി. (ജ്യോഗ്രഫി), എം. എസ്‍സി. (ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), എം. എ. (ഫിലോസഫി) പ്രോഗ്രാമുകളിൽ എസ്. സി. / എസ്. ടി. വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേയ്ക്കും എം. എ. (ഫിലോസഫി) പ്രോഗ്രാമിൽ ഒഴിവുളള രണ്ട് ജനറൽ സീറ്റുകളിലേയ്ക്കും പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് പ്രവേശനം നടത്തുക. പ്രവേശന പരീക്ഷ ജൂലൈ 31ന് ബുധനാഴ്ച രാവിലെ 11ന് അതത് പഠനവകുപ്പുകളിൽ നടത്തും. താല്പര്യമുളള യോഗ്യരായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.
2) സംസ്കൃത സർവ്വകലാശാലയിൽ ലൈറ്റ് ടെക്നീഷ്യൻ ഇൻ്റർവ്യൂ മാറ്റി വച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാടകപഠന വിഭാഗത്തിൽ ലൈറ്റ് ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് യോഗ്യരായവരുടെ പാനൽ തയ്യാറാക്കുന്നതിനായി ജൂലൈ 31ന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള നാടക വിഭാഗത്തിൽ നടത്താനിരുന്ന വാക്ക് – ഇൻ – ഇന്റർവ്യൂ ഓഗസ്റ്റ് ഏഴിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. യോഗ്യതഃ നാടകപഠനത്തിൽ ബിരുദാനന്തര ബിരുദവും നാടക ലൈറ്റിംഗിൽ പ്രത്യേക പ്രാവീണ്യവും. ദിവസവേതനാടിസ്ഥാനത്തിലായിരിക്കുംനിയമനം. പ്രതിദിന വേതനം 880/-രൂപ മാത്രം. നിയമനം യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള നാടക വിഭാഗത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ്പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍നം. 9447123075
I am extremely ipressed with your writin skills annd aldo
with thhe layout on your weblog. Is this a paid ttheme oor ddid you modxify itt yourself?
Anyway keep up tthe nice quality writing, it’s raree tto seee a nicfe blog like this onne today.