
സ്വർണ്ണ കള്ളക്കടത്തിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻ്റെ പുതിയ മൊഴി കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ വീണ്ടും മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കന്തപുരം അബുബക്കർ മുസ്ല്യാരും മകൻ ഡോക്ടർ അബ്ദുൽ ഹക്കീം രണ്ട് തവണ തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും കോൺസുലർ ജനറലുമായി മുറിക്കകത്ത് വാതിലടച്ചാണ് സംസാരിച്ചത് എന്നതാണ് പുറത്ത് വന്ന പുതിയ മൊഴി.
കാന്തപുരത്തെയും, മകനെയും സംശയത്തിൻ്റെ നിഴലിൽ നിർത്തി കൊണ്ടാണ് വാർത്തകൾ പ്രചരിക്കുന്നത്.
യു എ ഇ സർക്കാർ നിയന്ത്രണത്തിലുള്ള ചാരിറ്റി സ്ഥാപനമായ റെഡ് ക്രസൻ്റ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്നത് കാന്തപുരത്തിൻ്റെ മകൻ അബ്ദുൽ ഹക്കീം ചുമതലക്കാരനായിട്ടുള്ള റിലീഫ് ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (RCFI) എന്ന സംഘടനക്കാണ്.പ്രതിവർഷം കോടിക്കണക്കിന് രൂപയാണ് കേരളത്തിലേക്ക് RCFl വഴി എത്തുന്നത് പൊതുകിണറുകൾ, ആരാധനാലയം, നിർദ്ദനർക്ക് പശു, ആട്, കോഴി ഇതൊക്കെ ചാരിറ്റി പ്രവർത്തനമായി നൽകാറുണ്ടെന്ന് സംഘാടകർ പറയുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രം ആയിരത്തോളം പൊതുകിണറുകൾ നിർമ്മിച്ചിട്ടുണ്ട്. മാവൂർ പഞ്ചായത്തിൽ അടുത്ത കാലത്തായി എട്ട് വീടുകൾ നിർമ്മിച്ച് നൽകി .
ഇത്തരം നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് റെഡ്ക്രസൻ്റ് ഫണ്ട് നൽകുന്നത് .
പിണറായി വിജയൻ പാർട്ടി സിക്രട്ടറിയായിരിക്കുമ്പോൾ പറഞ്ഞ വിവാദ പരമാർശമായിരുന്നു മുഹമദ് നബിയുടെ ബോഡി വെയ്സ്റ്റ് എന്നത്. പ്രവാചകൻ്റെ മുടി സൂക്ഷിക്കാൻ കോടി ക്കണക്കിന് രൂപ ചിലവഴിച്ചുള്ള പള്ളിയാണ് കോഴിക്കോട് ജില്ലയിൽ പണിതിട്ടുള്ളത്.
ഇതെല്ലാം കാരന്തൂർ മർകസിൻ്റെ നിയന്ത്രണത്തിലുള്ള RCFI യുടെ കീഴിലാണ്. വരും ദിവസങ്ങളിൽ ഏറ്റവും ചർച്ച ചെയ്യാനുള്ള സാധ്യത ഇത് തന്നെയായിരിക്കും
This post has already been read 1503 times!


Comments are closed.