<
p dir=”ltr”>കർഷകർക്ക് കോമൺ ഫെസിലിറ്റി സെന്ററുകൾ സ്ഥാപിക്കുന്നതിന് ആശയങ്ങളുമായി ജൈവഗ്രാമം പദ്ധതി
<
p dir=”ltr”>കർഷക സംരംഭകനുള്ള പ്രഥമ പുരസ്കാരം തൃശ്ശൂർ മാള സ്വദേശി ഡേവിസ് കൈതാരത്തിന് ഡീൻ കുര്യാക്കോസ് എം.പി സമാപന ചടങ്ങിൽ വെച്ച് നൽകി.
<
p dir=”ltr”>കൊച്ചി: സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന കാർഷികപദ്ധതിയായ ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ രണ്ടാം ഘട്ട ഉത്‌ഘാടനവും കേരളത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 600 കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കർഷക സംഗമവും ഇതിനോടൊപ്പം ശനിയാഴ്ച് കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ വെച്ച് സംഘടിപ്പിച്ചു. കേരളത്തിലുടനീളം പദ്ധതിയുടെ പ്രവർത്തനങ്ങളുടെ വിപുലീകരണവുമായി ബന്ധപ്പെട്ടു കർഷക ക്ലസ്റ്ററുകൾ സ്ഥാപിക്കുമെന്ന ജൈവഗ്രാമം ചീഫ് കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ പറഞ്ഞു. പ്രൊഫഷണൽ സർവീസസ് ഇന്നോവേഷനും ഗ്രാസ്സ്റൂട്സ് ഇമ്പാക്ട് ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് കർഷകസംഗമം സംഘടിപ്പിച്ചത്. സംഗമത്തിന്റെ സമാപന സമ്മേളന ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു.
<
p dir=”ltr”>രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും കേരളത്തിലെ മികച്ച കാർഷിക സംരംഭകന് പുരസ്കാരം ഏർപ്പെടുത്തി. പ്രഥമ പുരസ്കാരം തൃശ്ശൂർ മാള സ്വദേശി ഡേവിസ് കൈതാരത്തിന് ഡീൻ കുര്യാക്കോസ് എം.പി സമാപന ചടങ്ങിൽ വെച്ച് നൽകി.
<
p dir=”ltr”>50% വരെ സാമ്പത്തിക സഹായത്തോടെ കർഷകർക്ക് വിത്ത്, തൈകൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, ജീവാണു വളങ്ങൾ തുടങ്ങിയവ ലഭ്യമാക്കുക, കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച് സന്നദ്ധസംഘടനകളിലൂടെ വിറ്റഴിക്കുന്നതിനുള്ള മാർക്കറ്റിംഗ് സംവിധാനം വിപുലപ്പെടുത്തുക, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം കൊടുക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യം വയ്ക്കുന്നത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുവാനും, പ്രാദേശികമായി ലഭിക്കുന്ന കാർഷിക വിഭവങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും കേരളത്തിലെ വിവിധ കോളേജുകളിലെ സോഷ്യൽ വർക്ക് വിഭാഗങ്ങളുമായി ചേർന്ന് വിശദമായ സർവ്വേയും നിലവിൽ നടത്തിവരികയാണ്.
<
p dir=”ltr”>സന്നദ്ധ സംഘടനകൾക്കു വേണ്ടി കൺസൾട്ടിംഗ് ഏജൻസിയായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻസ് മുഖാന്തരം ഇടുക്കി ജില്ലയിൽ നടപ്പിലാക്കിയ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി ജൈവ ഗ്രാമം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ സംസ്ഥാനത്ത് ആകെ വ്യാപിപ്പിച്ചിരിക്കുകയാണ്.
<
p dir=”ltr”>കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം, സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്ന് കോമൺഫെസിലിറ്റി സെന്ററുകൾ , ഭക്ഷ്യ സംസ്കരണത്തിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിലെ വിവിധ വകുപ്പുകൾ സ്ഥാപനങ്ങൾ നൽകുന്ന പദ്ധതി ആനുകൂല്യങ്ങൾ ജൈവഗ്രാമം പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളിലൂടെ പ്രയോജനപ്പെടുത്തുവാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
<
p dir=”ltr”>പദ്ധതിയുടെ ഭാഗമായി ഇമ്പ്ലിമെന്റിങ് ഏജൻസികൾ ആയി പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനകളുടെ കീഴിൽ 50 മുതൽ 100 വരെ കർഷകരെ സംയോജിപ്പിച്ചുകൊണ്ട് പ്രാദേശികമായി ക്ലസ്റ്ററുകൾ രൂപീകരിച്ചുകൊണ്ട് കർഷകർക്കാവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ എന്നിവ നൽകുന്നതിനോടൊപ്പം, കാർഷികോല്പന്നങ്ങൾ സംഭരിക്കുവാനും , അവ മൂല്യ വർധന ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതിന് വേണ്ടി പ്രോസസിംഗ് സെന്ററുകളും കോമൺ ഫെസിലിറ്റി സെന്ററുകളും ആരംഭിക്കുവാനും, കർഷക ക്ലസ്റ്ററുകളിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വിപുലമായ മാർക്കറ്റിംഗ് ശൃംഖല സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കൊണ്ടുവരുവാനും ആണ് നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈൻ പോർട്ടലിലൂടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കേരളത്തിലെ 170ലധികം സന്നദ്ധ സംഘടനകൾ നിലവിൽ പദ്ധതിയുടെ നടത്തിപ്പ് ഏജൻസികളായി പ്രവർത്തിക്കുന്നുണ്ട്.
<
p dir=”ltr”>പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം 2024 മെയ് മാസം 22 നു ബഹുമാനപ്പെട്ട സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചിരുന്നു.
<
p dir=”ltr”>കാർഷിക മേഖലയിൽ നൂതനമായ ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ കർഷകക്ഷേമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനാണ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി വിവിധ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ ഉള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ സാമ്പത്തിക സമാഹരണം നടത്തി ജൈവഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
<
p dir=”ltr”>നിലവിൽ സംസ്ഥാനത്ത് പതിനെണ്ണായിരത്തിലധികം കർഷകർക്കാണ് ജൈവഗ്രാമം പദ്ധതിയിലൂടെ സബ്സിഡി നിരക്കിൽ തൈകൾ, ജൈവവളങ്ങൾ , കാർഷിക യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തത്.
<
p dir=”ltr”>
<
p dir=”ltr”>ചിത്രം: കർഷക സംരംഭകനുള്ള പ്രഥമ പുരസ്കാരം തൃശ്ശൂർ മാള സ്വദേശി ഡേവിസ് കൈതാരത്തിന് ഡീൻ കുര്യാക്കോസ് എം.പി സമ്മാനിക്കുന്നു.