
സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിനെ ഒതുക്കി യുഡിഫ് സ്ഥാനാർത്ഥി പട്ടിക .92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകൾ ലീഗിന് നൽകി .കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ 10 ൽ നിർത്തിയപ്പോൾ മറ്റു ഘടകകക്ഷികളെ ചവിട്ടിക്കൂട്ടി എന്നു തന്നെ പറയാം .ജേക്കബ് വിഭാഗത്തിന് 1 സീറ്റ് മാത്രം .കാലകാലങ്ങളായി യുഡിഫിനൊപ്പം ഉറച്ചു നിന്ന സിഎംപിക്ക് വിജയിക്കാൻ ബുദ്ധിമുട്ടുള്ള നെന്മാറ നൽകി .യുഡിഫ്ന്റ സൈദ്ധാന്തിക മുഖവും മികച്ച സാമ്പത്തിക വിദഗ്ദനും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി ജോണിന് സീറ്റില്ല .സ്ഥിരമായി തോൽക്കുന്ന സീറ്റ് മാത്രം നൽകിയിരുന്ന അദ്ദേഹത്തിന് ഇത്തവണ ഒരു ഷുവർ സീറ്റ് നൽകണമെന്നാവശ്യം ശക്തമായിരുന്നു.പക്ഷെ നേതൃത്വം അത് പരിഗണിച്ചതേയില്ല .ദേശീയ തലത്തിൽ ശ്രദ്ധേയനായ നേതാവാണ് ജോൺ .മറ്റൊരു ഇടത് കക്ഷിയായ ഫോർവേഡ് ബ്ലോക്കിന്റെ അവസ്ഥയും വ്യത്യസ്തമല്ല .അവരുടെ ദേശീയ സെക്രട്ടറി ദേവരാജന് മത്സരിച്ച് വീരചരമമടയാൻ ധർമ്മടം തരാമെന്നാണ് യുഡിഫ് പറയുന്നത് .പിണറായി വിജയനാണ് ധർമ്മടത്തെ ഇടത് സ്ഥാനാർത്ഥി . ഏറെ നാളായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ശക്തമായി ജിഹ്വ ചലിപ്പിക്കുന്ന നേതാക്കളാണ് ദേവരാജനും, ജോണും .ഇത് യുഡിഫ്ന് ഏറെ ഗുണപ്രദമാകുകയും ചെയ്തിട്ടുണ്ട് .പക്ഷേ കാര്യത്തോട് അടുത്തപ്പോൾ ഇവരെ മന:പൂർവ്വം തഴയുകയും ചെയ്തു .ഇതോടെ യുഡിഫിലെ ഇടതു ചേരി ഒരു പുതിയ ചിന്തയിലേക്ക് തിരിഞ്ഞു തുടങ്ങുന്നുണ്ടെന്നാണ് അറിവ്
രാമദാസ് കതിരൂർ
This post has already been read 1502 times!


Comments are closed.