
മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
പരീക്ഷാ ജയം , ധന ഇടപാടിൽ ശ്രദ്ധ വേണം,
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ആഴ്ച. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല. ചില വ് നിയന്ത്രിക്കുക.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
പുതിയ സൗഹൃദങ്ങൾ വഴി നേട്ടം. സന്താന ഗുണം ദാമ്പത്യസുഖം
കാര്യ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, വാഹന ഗുണം മുതലായവ വരാം. സര്‍ക്കാര്‍ കോടതി ഇടപാടുകളില്‍ വിജയം പ്രതീക്ഷിക്കാം.
മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)
പ്രവര്‍ത്തന വിജയം, കാര്യ സാധ്യം. മധ്യാഹ്ന ശേഷം അത്ര അനുകൂലമല്ലാത്ത സമയമാകയാല്‍ പ്രധാന ജോലികള്‍ രാവിലെ പൂര്‍ത്തിയാക്കുക.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
രോഗ ഭീതി, കച്ചവട വിജയം, രഹസ്യ ഇടപാടിൽ ജാഗ്രത,
യാത്രാ ദുരിതം, അലച്ചില്‍ മുതലായവ വരാവുന്ന ആഴ്ചയാണ്. ഊഹ കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കുക.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
ഉദ്യോഗ ഭാഗ്യം, വിദേശ യോഗം , സന്താന ഗുണം
പ്രവര്‍ത്തന മാന്ദ്യം, കാര്യ വൈഷമ്യം തുടങ്ങിയവ വരാവുന്നതാണ്. ആലോചനയോടെ മാത്രം പ്രധാന കാര്യങ്ങളില്‍ ഇടപെടുക.
കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
ആരെയും കണ്ണടച്ച് വിശ്വസിക്കരുത് ,
അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടുന്നതില്‍ അഭിമാനം തോന്നും. തടസ്സങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും. ധനക്ലേശം മാറും, കച്ചവട വിജയം. സുഹൃത് സഹായം.
തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)
ശത്രുജയം, മധ്യസ്ഥത, ജാമ്യം പാടില്ല. വിദ്യ ഗുണം . ദാമ്പത്യസുഖം .
പരാജയ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. നിയമപരമായ കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ വരാവുന്നതാണ്.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
പുതിയ പദ്ധതികൾ വിജയത്തിലെത്തും. കട ബാധ്യത കുറയും.
കാര്യ വിജയം, ബന്ധു സമാഗമം, ഉല്ലാസ സാഹചര്യങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. തൊഴില്‍ വരുമാനം വര്‍ധിക്കും. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
കലാകാർക്ക് അവസരം. വിശ്വസ്തർ കാലു വാരരുത്.
പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിഷമിക്കും. സഹപ്രവര്‍ത്തകര്‍ നിസ്സഹകരിക്കാന്‍ ഇടയുണ്ട്.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
വീട് പണി തുടങ്ങും. പുതിയ സംരംഭങ്ങൾ വിജയിക്കാം.മനസ്സിന് സന്തോഷമുണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാനും അനുഭവങ്ങള്‍ വരുവാനും സാധ്യതയുണ്ട്. കുടുംബസുഖം, അംഗീകാരം എന്നിവയ്ക്കും അവസരം ലഭിക്കും.
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
ആരോഗ്യശ്രദ്ധ, കിട്ടാകടങ്ങൾ ലഭിക്കാം. പുതിയ വരുമാന ശ്രോതസ്സുകൾ വരും.
തൊഴില്‍ അംഗീകാരവും ആനുകൂല്യങ്ങളും വര്‍ധിക്കും. ശ്രമകരമായ ജോലികള്‍ ചെയ്തു തീര്‍ക്കുന്നതില്‍ അഭിനന്ദനത്തിനു പാത്രമാകും. ഇഷ്ട ജന സമാഗമം.
മീനക്കൂർ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
ഉദ്യോഗത്തിൽ പ്രതിസന്ധി . സുഹൃത് സഹായം. കട ബാധ്യത കുറയും. ബന്ധു വിയോഗം. സന്താന ഗുണം .
അകാരണ മന ക്ലേശത്തിനും അനാവശ്യ മന സമ്മര്‍ദത്തിനും ഇടയുണ്ട്.. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതില്‍ വിഷമം തോന്നാം.
Comments are closed.