പൊതു വിവരം

PRESS RELEASE: മോട്ടറോള എഡ്ജ് 50 നിയോ പുറത്തിറങ്ങി

മോട്ടറോള എഡ്ജ് 50 നിയോ പുറത്തിറങ്ങി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ മിലിട്ടറി ഗ്രേഡ് സർട്ടിഫൈഡ് ഡ്യൂറബിൾ സ്മാർട്ട്‌ഫോൺ ആയ മോട്ടറോള എഡ്ജ് 50 നിയോ പുറത്തിറങ്ങി. വെറും 171 ഗ്രാം ഭാരവും 8.10 മില്ലിമീറ്റർ കനവും മാത്രം വരുന്ന ഈ ഫോൺ, മോട്ടോ എഐ സാങ്കേതികവിദ്യയിൽ 50 എംപി അൾട്രാ പിക്സൽ എഐ ക്യാമറ, 6.4 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേ, 68 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15 വാട്ട് വയർലെസ് ചാർജിംഗ്, 30X എഐ സൂപ്പർ സൂം ഉള്ള 10 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ വരുന്നതാണ്. ഐപി68-റേറ്റഡ് അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, സ്മാർട്ട് വാട്ടർ ടച്ച് ടെക്നോളജി എന്നീ പ്രേത്യേകതകളും മോട്ടറോള എഡ്ജ് 50 നിയോയിൽ വരുന്നുണ്ട്.

പരമാവധി സർഗ്ഗാത്മകതയോടു കൂടിയ മിനിമലിസ്റ്റ് ഡിസൈനിനാൽ ശ്രദ്ധേയമാണ് എഡ്ജ് 50 നിയോ എന്ന് മോട്ടറോള ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടി എം നരസിംഹൻ പറഞ്ഞു. 50 എംപി എഐ-പവേർഡ് ക്യാമറ മുതൽ അൾട്രാ പ്രീമിയം സൂപ്പർ എച്ച്ഡി ഡിസ്‌പ്ലേ വരെയുള്ള സെഗ്‌മെന്റിലെ നിരവധി മുൻനിര സവിശേഷതകളും ഇതിൽ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ടിക്കൽ ബ്ലൂ, പോയിൻസിയാന, ലാറ്റെ, ഗ്രിസൈൽ എന്നീ കളറുകളിൽ മോട്ടോറോള എഡ്ജ് 50 നിയോ 8ജിബി+256ജിബി വേരിയൻ്റിൽ ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ എന്നിവയിലും റീട്ടെയിൽ സ്റ്റോറുകളിലും സെപ്റ്റംബർ 24 മുതൽ 23,999 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തും. എക്സ്ചേഞ്ച് അല്ലെങ്കിൽ ബാങ്ക് ഓഫർ വഴി 1,000 രൂപ കിഴിവും ലഭ്യമാണ്.

This post has already been read 378 times!

Comments are closed.