പൊതു വിവരം

കവിത (Dr. Salini)

കറിക്കത്തി കൊണ്ട്
ഷാംപൂ സാഷെ മുറിച്ചപ്പോൾ
മനസ്സിൽ
ഒരു താരതമ്യ യുദ്ധം…..
ആദ്യരാത്രി
അവൻ പറഞ്ഞത്

കുളിരുന്ന
രാമച്ച മുടികൾ
എന്നാണ് ………

നശിച്ച
നാറുന്ന മുടി
എന്ന
ഇന്നലത്തെ
അഭിനന്ദനത്തിലേക്കു
എത്താൻ
അടുക്കളയിലെ കരിക്കും
പുകക്കുമിടയിൽ
ഞാൻ
ഹോമിച്ച വര്ഷങ്ങളോട്
പുച്ഛവും
ദ്രവിച്ചു തുടങ്ങിയ
എന്റെ
സെര്ടിഫിക്കറ്റുകളുടെ
കൂട്ടത്തോട്
ദേഷ്യവും
പിന്നെ കുറച്ചു
കണ്ണീരും

Dr. Salini

This post has already been read 7779 times!

Comments are closed.