വ്യത്യസ്ത പ്രചരണ രീതിയുമായി സി ആർ റസാഖ് പര്യടനം തുടങ്ങി
ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ന്യൂമാഹി പഞ്ചായത്തിലെ കരീക്കുന്ന്, അരങ്ങിൽ വയലിൻ്റെ ഒരു ഭാഗം, ശ്രീവാഴയിൽ ഭഗവതി ക്ഷേത്ര പരിസരം എന്നിവ ഉൾപ്പെടുന്ന രണ്ടാം വാർഡിൽ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്.
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ പ്രദേശത്തെ ജനങ്ങൾക്ക് എന്നെയും നിങ്ങളെ എനിക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നമ്മൾ സുപരിചിതരാണല്ലോ…
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ഒരു ഇളയ പ്രവർത്തകനായും അതിലൂടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഉയർത്തിയുള്ള സമരയിടങ്ങളിലും നമ്മൾ തമ്മിൽ പലതവണ കണ്ട് മുട്ടിയിട്ടുണ്ട്. അത് കൊണ്ടാണ് ഞാൻ നിങ്ങളിൽ ഒരുവൻ തന്നെയെന്ന് പറഞ്ഞ് വെക്കുന്നത്.
കൈപത്തി അടയാളത്തിൽ നിങ്ങൾ എനിക്ക്, ഞാൻ പ്രതിനിധാനം ചെയ്യുന്ന എൻ്റെ പാർട്ടിക്ക്, അത് വഴി ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്നഭ്യർഥിക്കുന്നു. നിങ്ങൾ എന്നെ തിരഞ്ഞെടുത്താൽ എനിക്കുറപ്പിച്ച് പറയാൻ പറ്റുന്നത് നിങ്ങളിൽ ആനുകൂല്യം എത്തിക്കുന്നതിൽ ഞാനൊരു വിധ വിവേചനവും കാണിക്കില്ല. എല്ലാ പാർട്ടികളിലും, മതങ്ങളിലും, ജാതികളിലും അർഹതപ്പെട്ടവർ ഉണ്ടാവുമല്ലോ? അവരോട് വിവേചനം കാണിക്കുന്നത് ദൈവഹിതമല്ലെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. യാതൊരു വേർതിരിവും, മാറ്റി നിർത്തലും ഉണ്ടാവില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് തരുന്നു.
പ്രിയരെ,
ഞാൻ നിങ്ങളെ എല്ലാ വരെയും നേരിട്ട് കാണും. ആരെയെങ്കിലും വിട്ട് പോവുന്നെങ്കിൽ അത് ബോധ പൂർവ്വമായിരിക്കില്ല. നിങ്ങൾക്ക് എന്നോട് സംസാരിക്കാം. രാഷ്ട്രീയമോ – മതപരമോ അല്ല, വികസനത്തെക്കുറിച്ച്, നിങ്ങളുടെ പ്രയാസങ്ങളെക്കുറിച്ച്, ഇപ്പോഴും വൈദ്യുതീകരിക്കാത്ത വീടുകൾ, നല്ലൊരു ശുചി മുറിയില്ലാത്ത വീടുകൾ, ഏത് നിമിഷവും നിലം പൊത്താൻ പാകത്തിലുള്ള വീടുകൾ, മഴയൊന്ന് മാറി നിന്നാൽ ദാഹജലത്തിന് കാത്തിരിക്കുന്ന മനുഷ്യർ ഇതെല്ലാം ഈ നാടിൻ്റെ നൊമ്പരങ്ങളാണ്. അതിനെല്ലാം ഒരു പരിഹാരമാവണം. പഞ്ചായത്തിനെയും മറ്റ് സർക്കാർ – അർധ സർക്കാർ ഏജൻസികളെയും സ്വാധീനിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നമുക്ക് കഴിയണം. അതിനായി നിങ്ങൾ കൂടെ നിൽക്കണം.
ന്യൂമാഹിയിൽ മാറ്റത്തിൻ്റെ കാറ്റ് കണ്ട് തുടങ്ങി. ഇത്തവണ പഞ്ചായത്ത് ഐക്യജനാധിപത്യ മുന്നണി ഭരിക്കും. ഇരുപത്തിയഞ്ച് വർഷത്തെ വികസന മുരടിപ്പിന് അന്ത്യം കുറിക്കുകയാണ്. പുതിയ ഭരണസമിതി നിലവിൽ വരുമ്പോൾ അവരോടപ്പം നിങ്ങളുടെ പ്രതിനിധിയായി ഞാനും ഉണ്ടാവണം.
കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ നമ്മുക്ക് നേരിട്ട് സംസാരിക്കാം…
നന്മ നേരുന്നു,
ഒപ്പം
പ്രാർത്ഥനയും
സി.ആർ. റസാഖ്
ഫോൺ: 9645123015
This post has already been read 2902 times!



Comments are closed.