പൊതു വിവരം

Media Invite and Press Release: അക്ഷരനഗരിയിൽ ഖവാലി സൂഫി സംഗീ തമൊരുക്കാൻ രാംപൂർ വാർസി സഹോദരന്മാർ

Dear Sir/ Madam,

We are delighted to invite you to an enchanting Qawwali performance by the acclaimed Rampur Warsi Brothers on November 8th. The performance will take place at 11:00 AM at Pallikkoodam School, Kottayam and at 4:00 PM at KR Narayanan Institute of Visual Science and Arts, Kanjiramattom.

Organized by the Kerala Chapter of SPICMACAY, this event is part of a special series dedicated to celebrating the rich tradition of Sufi music. We hope you will join us for an unforgettable experience, immersing yourself in the beauty and spiritual depth of Qawwali.

Please find below the press release for the event. We would be grateful if you could consider featuring this in your esteemed publication.

Your presence would be an honor at this remarkable event.

അക്ഷരനഗരിയിൽ ഖവാലി സൂഫി സംഗീതമൊരുക്കാൻ രാംപൂർ വാർസി സഹോദരന്മാർ

കോട്ടയം : അക്ഷരനഗരിയിൽ ഖവാലി സൂഫി സംഗീതമൊരുക്കാൻ രാംപൂർ വാർസി സഹോദരന്മാർ. പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ്‌ ഖാൻ വാർസിയും,മുഹമ്മദ്‌ അഹമ്മദ് ഖാൻ വാർസിയും നയിക്കുന്ന സംഗീത സദസ്സ് നാളെ (08.11.2024) രാവിലെ 11 .00 മണിക്ക് കോട്ടയം പള്ളിക്കൂടം സ്കൂളിലും, ഉച്ചകഴിഞ്ഞു 4 .00 മണിക്ക് കാഞ്ഞിരമറ്റം കെ ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട് കോളേജിലും നടക്കും . സൂഫി കാവ്യാലാപനത്തില്‍ പ്രഗത്ഭരായ വാരിസ് നവാസ്, അർഷദ്, ഇഖ്ലാസ് ഹുസൈൻ, മുഹമ്മദ് നാഖ് വി, മുഹമ്മദ് ഫൈസ്, രഹത് ഹുസൈൻ എന്നിവരും വേദിയിൽ അണിനിരക്കും.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭാരതീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ സ്പിക്മാക്കെയുടെ (സൊസൈറ്റി ഫോര്‍ ദി പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമംഗ് യൂത്ത്) കേരള ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവന്തപുരം മുതൽ കൊച്ചി വരെയുള്ള ക്യാമ്പസുകളിൽ പരിപാടി അവതരിപ്പിക്കും.

കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഖവാലി സംഗീതത്തെ പരിചയപ്പെടുത്താനും, അത് മനസ്സിലാക്കി ആസ്വദിക്കാനുള്ള ഒരു വേദിയാണ് ഒരുക്കുന്നതെന്നു സ്പിക് മാക്കെ സംസ്ഥാന കോർഡിനേറ്റർ വേലായുധകുറുപ്പ് പറഞ്ഞു.

ഖവാലി സംഗീതത്തെക്കുറിച്ച്

സൂഫികളുടെ സവിശേഷ സംഗീതമാണ് ഖവാലി. ദൈവമഹത്വം, പ്രവാചകപ്രകീർത്തനം, ഗുരുമഹാത്മ്യം എന്നിവയുടെ പ്രാധാന്യം സംഗീതസ്വരങ്ങളിലൂടെ പകർന്നുനൽകുന്ന ഖവാലി, കേൾവിക്കാരെ ആത്മീയമായ ദൈവികതയുടെ ലോകത്തിലേക്ക് നയിക്കുന്നു. 800 വർഷം പഴക്കമുള്ള ഈ കലാരൂപം, ആത്മീയ സ്നേഹത്തിന്റെ ആഴവും ദൈവികതയുടെ അനുഭവവും നൽകുന്നു.ഉർദു, ഹിന്ദി, പേർഷ്യൻ, അറബിക്, ബ്രജ്, സിന്ധി, പഞ്ചാബി തുടങ്ങിയ ഭാഷകളിലാണ് ഖവാലി അവതരിക്കപ്പെടുന്നത്.

സ്പിക് മാക്കെ:

ഇന്ത്യൻ കലാരൂപങ്ങളേയും സംസ്കാരത്തെയും യുവതലമുറയിലേക്ക് എത്തിച്ചു അവരിൽ ധാർമ്മികബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനയാണ് സ്പിക് മാക്കെ. പഠനത്തോടൊപ്പം കുട്ടികളെ കലയിലും പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Regards,

Anju V I Sneha S
Phn: 8129914102/ 7736471714

Post Comment