
ഹത്രാസിലെ പത്തൊമ്പത് കാരി തുല്യതയില്ലാത്ത വിധം കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം അലയടിക്കേ രാഹുലും, പ്രിയങ്കയും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉത്തർ പ്രദേശിൽ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ദേശീയ മാധ്യമങ്ങൾ തയ്യാറായിട്ടില്ല
നിരോധനാഞ്ജ ലംഘിച്ച് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ പലയിടത്തും പോലീസ് തടയുന്നു വെങ്കിലും മുന്നോട്ട് തന്നെ പോവുന്ന രാഹുലിനെ തള്ളിയിടുന്ന വീഡിയോ വൈറലാവുകയുണ്ടായി ദേശീയ മാധ്യമങ്ങൾ ഏറെ പരിഹാസത്തോട് കൂടിയാണ് ഇതിനെ കണ്ടത് യഥാർത്ഥത്തൽ രാഹുൽ അവിടെ ബോധപൂർവ്വം ചരിഞ്ഞ് വീണതല്ലേയെന്ന് വീഡിയോവിൻ്റെ സൂക്ഷ്മപരിശോദന നടത്തുന്ന ആർക്കും കണ്ടെത്താൻ കഴിയും കേരളത്തിലെ മാധ്യമങ്ങൾ മാത്രമാണ് പ്രകീർത്തിച്ച് വഷളാക്കുന്നത്
യഥാർത്ഥത്തിൽ ഈ സംഭവം ഉത്തർപ്രദേശ് കോൺഗ്രസിൽ വലിയൊരു വിള്ളൽ ഉണ്ടാവുകയാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്ന ജാട്ട് സമുദായക്കാരിൽ നിന്ന് കോൺഗ്രസ്സ് ഒറ്റപ്പെടുന്നു ഉത്തർപ്രദേശിലെ വലിയൊരു സവർണ്ണ വിഭാഗമാണ് ജാട്ടുകൾ സംഘടിത വോട്ട് ബാങ്കാണവർ ദലിതുകളുടെ ഇടയിൽ ബി എസ് പിയും, എസ് പി യും സ്വാധിനം ചെലുത്തുമ്പോൾ പോലും കോൺഗ്രസിനെ എക്കാലും ഇരു കൈയ്യാൽ താങ്ങി നിർത്തിയത് ജാട്ടുകളായിരുന്നു. അവരെ അകറ്റുക വഴി യഥാർത്ഥത്തൽ കോൺഗ്രസിൻ്റെ അടിത്തറ തന്നെയിളകും. സംസ്ഥാന കോൺഗ്രസിലെ നേതാക്കളിൽ ഭൂരിപക്ഷം പേരും സവർണ്ണ സമുദായക്കാരാണ് .അത്തരം നേതാക്കളെ പിൻപറ്റി ജീവിക്കുന്ന ദലിത് സമൂഹങ്ങളുമുണ്ട്. ഈ നേതാക്കളുടെ ഗതി വിഗതിക്കനുസരിച്ചാണ് ഇവരുടെ ജീവിതവും .
ദലിത് സമൂഹങ്ങൾ അവരുടെ സ്വത്വം ഉറപ്പിക്കാനുള്ള സമരങ്ങ ൾ നിരന്തരം നത്തുമെങ്കിലും തിരെഞ്ഞു പ്പ് വേളയിൽ നടക്കുന്ന ഹിന്ദുകാർഡിൽ കുടുങ്ങി ഇവരുടെ സ്വത്വം മറക്കുന്നത് സ്ഥിരം കാഴ്ചയാണ്
കോൺഗ്രസ് വീണ്ടും മരമണ്ടൻ കളിയാണ് യു പി യിൽ നടത്തുന്നത് അത് കൊണ്ട് തന്നെയാവാം ബി ജെ പി നേതൃത്വം ഗാലറിയിൽ ഇരുന്ന് കളി കാണുന്നതും.
This post has already been read 2449 times!


Comments are closed.