
കോശങ്ങളുടെ കൊളസ്‌ട്രോള്‍ പരിണാമപ്രക്രിയയെ ഉപയോഗപ്പെടുത്തി സാര്‍സ് കോവ്-2 വൈറസിന് ശരീരമൊട്ടാകെ പടരാന്‍ സാധിക്കുമെന്ന് പുതിയ കണ്ടെത്തല്‍. കൊളസ്‌ട്രോള്‍ പരിണാമപ്രക്രിയയും കോവിഡ്19 ഉം തമ്മില്‍ തന്മാത്രാ രൂപപരമായ ബന്ധമുണ്ടെന്നും നേച്ചര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച സെല്‍ കള്‍ച്ചര്‍ പഠനം ചൂണ്ടിക്കാണിക്കുന്നു. ചൈനയിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. സാര്‍സ് കോവ്-2 മനുഷ്യ കോശങ്ങളിലെ ആന്‍ജിയോടെന്‍സിന്‍-കണ്‍വേര്‍ട്ടിങ്ങ് എന്‍സൈം2(എസിഇ2) റിസപ്റ്ററുമായി ബന്ധിച്ചാണ് സാധാരണ ഗതിയില്‍ കോശങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ഇതിനു പുറമേ എച്ച്ഡിഎല്‍ സ്‌കാവഞ്ചര്‍ റിസപ്റ്റര്‍ ബി ടൈപ്പ് 1(എസ്ആര്‍-ബി1) എന്ന മറ്റൊരു റിസപ്റ്ററുണ്ട്. മനുഷ്യന്റെ ശ്വാസകോശത്തിലുള്‍പ്പെടെ കാണപ്പെടുന്ന ഈ റിസപ്റ്ററിന് കോശങ്ങളിലെ ‘നല്ല കൊളസ്‌ട്രോള്‍’ എന്നറിയപ്പെടുന്ന ഹൈ ഡൈന്‍സിറ്റി ലിപോപ്രോട്ടീനുമായി( എച്ച്ഡിഎല്‍) ബന്ധമുണ്ട്. ഈ റിസപ്റ്റര്‍ ഉപയോഗിച്ച് വൈറസിന് കോശത്തിലെ കൊളസ്‌ട്രോള്‍ പരിണാമപ്രക്രിയയെ അപഹരിക്കാനാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. എസ്ആര്‍-ബി1 നെ ലക്ഷ്യം വച്ചുള്ള മരുന്നുകള്‍ വഴി സാര്‍സ് കോവ്-2 അണുബാധയെ നിയന്ത്രിക്കാനാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു
This post has already been read 4459 times!
Comments are closed.