ബ്രേക്കിംഗ് ന്യൂസ്

സ്വപ്ന സുരേഷിന് കോടതിയോട് എന്തോ പറയാനുണ്ട്.

Clever text
Swapna

സ്വപ്ന സുരേഷിന് കോടതിയോട് എന്തോ പറയാനുണ്ട്.

കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്. അതേ സമയം സർക്കാരുമായി ബന്ധപ്പെട്ട ചില യാളുകൾ സ്വപ്നയെ കണ്ടിരുന്നു.

നിയമവിരുദ്ധമായി ഡോളര്‍ കടത്തിയതില്‍ കൂടുതല്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കുണ്ടന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. കസ്റ്റംസ് മുദ്രവെച്ച കവറില്‍ ഹാജരാക്കിയ പ്രതികളുടെ മൊഴി ആശങ്കയുളവാക്കുന്നതാണെന്ന് പ്രത്യേക കോടതിയും നിരീക്ഷിച്ചു.

This post has already been read 1146 times!

Comments are closed.