
ശ്രീലങ്കൻ ജയിലിൽ കലാപം എട്ട് മരണം
ശ്രീലങ്കയില്‍ ജയിലിലുണ്ടായ കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 37 പേര്‍ക്ക് പരിക്കേറ്റു. കൊളംബോയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മഹാര ജയിലില്‍ ഞായറാഴ്ചയാണ് സംഭവം. തടവുകാരില്‍ ചിലര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതാണ് കലാപത്തിലേക്ക് വഴിവെച്ചത്. കലാപം ജയിലിന് പുറത്ത എത്തുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട് പതിറ്റാണ്ടുകളായി ശ്രീലങ്കയിൽ നിലനിൽക്കുന്ന വംശീയ യുദ്ധം തുടരുകയാണ്. സിംഹളരും തമിഴരും ഇപ്പോഴും അവരവരുടെ സ്വാധീനമേഖലയിൽ സംഘർഷം സൃഷ്ടിക്കാറുണ്ട്.
This post has already been read 2258 times!
Comments are closed.