“സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ      ജീവൻ കൊണ്ടും സ്നേഹിക്കും ലോകം തിരിച്ചെന്നെയു-                മേന്നെ നണ്ണി; മറി ച്ചാണെങ്കിൽ സ്നേഹിച്ചീടുവാൻ       സേവിക്കാനും ധരിച്ചിട്ടില്ലെങ്കി, ലീ ലോക-      മെന്തിനു കൊള്ളാം?”     (അക്കിത്തം) കാവ്യസാമ്രാജ്യത്തിലെ  ഋഷിതുല്യനായ  ചക്രവർത്തിയായിരുന്നു    മഹാകവി അക്കിത്തം.     കാവ്യകുലപതിമാരെ ദൂരെ നിന്ന്  അത്ഭുതം   നിറഞ്ഞ  മിഴികളോടെ, സ്നേഹാദരങ്ങളോടെ കണ്ട് നിന്നിരുന്ന കാലമായിരുന്നു അത്.  എഴുത്തിൻ്റെ  ലോകത്തിലേയ്ക്ക്    വളരെ വൈകി  എത്തിച്ചേർന്ന, ആദ്യക്ഷരങ്ങൾ പഠിക്കുന്ന ഒരു   സാഹിത്യാന്വേഷി ആയിരുന്നു അന്ന് ഞാൻ. കാവ്യകുലപതിമാരുടെ ലോകത്തേയ്ക്ക് നടന്ന് ചെല്ലാനുള്ള അറിവോ,   ജഞാനമോ തീരെയില്ലാതിരുന്ന ഒരാളുടെ മനസ്സായിരുന്നു അന്നുണ്ടായിരുന്നത്.  അവരുടെ ഹൃദയവിശാലത അറിയാനായിരുന്നെങ്കിൽ അങ്ങനെയൊരു ആശങ്ക വേണ്ടിയിരുന്നില്ലെന്ന് പിന്നീടുള്ള അനുഭവങ്ങൾ  സാക്ഷ്യമേകി. ആദ്യ കവിതാസമാഹാരം  ‘നക്ഷത്രങ്ങളുടെ കവിത’ പ്രസിദ്ധീകരിച്ചപ്പോൾ ഒരു നിയോഗം പോലെ അത്  മഹാകവിയുടെ   ദേവായനത്തിലേയ്ക്ക് തപാലിലയച്ചു. അൽകെമിസ്റ്റിലേതെന്ന പോലെ സമസ്തഗോളങ്ങളും, ആകാശനക്ഷത്രങ്ങളും കൂടെ നിന്ന് പ്രപഞ്ചം അതിഗൂഢമായി ആലോചനായോഗം കൂടി     ജഞാനപീഠം നൽകിയാദരിച്ച …

ഒരു നട്ടുച്ചയ്ക്ക് നമ്മളെ നാട്ടില് കുഞ്ഞിക്കണ്ണേട്ടന്റെ പീഡ്യേരെ പള്ളിക്കല്ലെ ആൽത്തറേരെ മുകളില് ഇനി കളിക്ക്ന്നെ നാടകത്തിനക്കുറിച്ച് ചർച്ച ചെയ്തോണ്ട് നമ്മളിരിക്ക്ന്ന് ണ്ടായ്ന്. “കുഞ്ഞിക്കണ്ണേട്ടന്റേം കുഞ്ഞിപ്പെണ്ണേട്ടീരേം നട്ക്ക്” “എൻക്ക് പൈക്ക്ന്ന്ണെ” വയറും തടവിക്കൊണ്ട് കുഞ്ഞിപ്പെണ്ണേട്ടീന പീഡ്യ നോക്കാനാക്കീറ്റ് കുഞ്ഞിക്കണ്ണേട്ടൻ വീട്ട്ലേക്ക് ചോറ് ത്…

ഒരു റോഡും,അതിനരികിൽ പരവതാനി വിരിച്ച ആലും, ആലിൻ മടിത്തട്ടിൽ പൊന്തിയ പനയും,കീഴെ നാട്ടുകൂട്ടമിരിക്കും പാകിയ ചെങ്കല്ലുകളും ചുമട്താങ്ങിയും,മൂന്ന്ഭാഗം കൂർപ്പിച്ച് മുളച്ച് വന്ന കരിങ്കൽ ചീളുകളും, ആളുകൾ വന്നും പോയും,കൂട്ടുകൂടിയും, കുട്ടികൾ കളിച്ച് രസിച്ചും തളർന്ന ഒരു ചുവന്ന സായാഹ്നത്തിൽ, കുത്തനെ പൊന്തിയ…

ആയംപാറ കാട്ടിന്റെ നട്ക്ക് കുന്നിന്റെ മുകളില് കിട്ടന്റെ കൊട്ടാരത്തിന് കുറ്റീയിട്ടു. കൂർമ്മപൃഷ്ഠയിലുള്ള സ്ഥലത്തിന്റെ പ്രൗഢി ചമ്പാരൻ കാടും കടന്ന് ചിന്നാടന്റെ അറേലുമെത്തി. “ആയംപാറ കിട്ടന്റെ കൊട്ടാരത്തിന് കുറ്റീട്ടു,ആയംപാറ കാട്ട്ലേക്ക് പോണം.” ചിന്നാടന് ഉൾവളിയുണ്ടായി. ചിന്നാടൻ പണി സാധനങ്ങൾ ചാക്കില് കയറ്റി. ഒലംമ്പ,കത്തി,മഴു,ലവല്,കോല്…

” ചേട്ടായി അച്ഛനെങ്ങനുണ്ട്” വെളുപ്പിന് നാല് മണിക്കുള്ള ലൈവ് ചാറ്റിൽ പെങ്ങൾ ഉത്കണ്ഠപ്പെട്ടു ,അയാൾ അതിന്  പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോട അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതു കൊണ്ട് ഒന്നും പറയാൻ തോന്നിയില്ലെന്നുള്ളതാണ് വാസ്തവം. “ഇന്നലെ ഞാൻ വീഡിയോ കാൾ…

  1. മേജറും കൊറോണയും മാതു വല്യമ്മയുടെ മകൻ മിലിട്ടറിയിലാണ്. അങ്ങ് ദൂരെ , ഇന്ത്യയുടെ ഭൂപടം വരയ്ക്കുമ്പോൾ കാണാവുന്ന ജമ്മുവിൽ തന്നെ. വർഷങ്ങളായിട്ട് അവിടെ ആയതിനാൽ , ഇടയ്ക്കിടെ മകൻ നാട്ടിൽ വരുമ്പോൾ മാതു വല്യമ്മക്ക് വല്യേ പത്രാസാണ്. മകൻ വന്നാൽ…

ദശരഥ വംശത്തിൻറെ ഒരു വീരഗാഥ, ഒരു വാഴ്ത്തുപാട്ട് എന്റെ തൂലികയിൽ നിന്ന് ഉതിരുമ്പോൾ തലപിളർന്നു പോയ എന്റെ കുലത്തിന്റെ ചരിത്രം, ആരും എഴുതാതെ പോയ ചരിത്രം എനിക്ക് മാപ്പ് നൽകിയേക്കില്ല. അല്ല. അതെഴുതുവാൻ ആർക്കാണ് കഴിയുക, രക്തമല്ലാതെ അതിന് യോജ്യമായ മറ്റൊരു…

ഗുരുത്വം  സ്വന്തം വീടും പറമ്പും ബാങ്കിൽ പണയം വെച്ച് അവാർഡ് പടം പിടിക്കാൻ തുനിഞ്ഞ മകൻ ചിത്രത്തിന്റെ പൂജക്ക്‌ വിളക്ക് തെളിയിക്കാൻ വിളിച്ചത് അത്രമേൽ സ്നേഹിക്കുന്ന അമ്മയെയായിരുന്നു. അന്നേരം താൻ കൊളുത്തിക്കൊണ്ടിരിക്കുന്നത് തന്റെ വീട് കൈവിട്ട് പോകാനുള്ള വിളക്കാണെന്നു  പാവം അമ്മക്കറിയില്ലായിരുന്നു.…

പതിവിലും വിപരീതമായി പൂരനഗരിയുടെ കെ സ് ആർ ടി സി ബസ്റ്റാൻഡ് നിറഞ്ഞിരുന്നു. ഓണം അല്ലെ എല്ലാരും നാട്ടിലേക്ക് പോകുന്ന തിരക്കിൽ ആണ് തന്റെ നാടിന്റെ ദിശയിലേക്ക് ഓടുന്ന ബസ് കാണുമ്പോൾ ഒരുപാട് മുഖങ്ങളിൽ കാണുന്ന സന്തോഷം ,തന്റെ പ്രിയപ്പെട്ടവരുടെ കൂടെ…

നിനക്ക് സുഖമല്ലേടീ… ”? അവളുടെ ചോദ്യത്തിന് മറുപടി പറയാൻ വാക്കുകൾ തേടുമ്പോഴേക്കും രോമക്കാടുള്ള കൈകൾ ഫോൺ പിടിച്ച് വാങ്ങി വലിച്ചെറിഞ്ഞു. നിലവിളി പോലെ ഫോൺ നിലത്ത് ചിതറി.തഴമ്പുള്ള കൈപ്പത്തി മുഖത്തേക്ക് കലിയോടെ വീശി ഉയർന്നപ്പോൾ മൂക്കുത്തിയുടെ ചുവന്ന കല്ലിനോടൊപ്പം ചോരത്തുള്ളികൾ നിലത്തു…