
എരുമേലി വിമാനത്താവളം ഓർത്ത് വെക്കേണ്ടത്
‘LDF വരും,എല്ലാം ശരിയാകും’.
‘സര്‍ക്കാര്‍ ഒപ്പമുണ്ട്, നമുക്ക് ഒന്നിച്ചു മുന്നേറാം’. ‘കരുതലുള്ള ഭരണം കാഴ്ചവെക്കും’..തുടങ്ങിയ വാചോടോപങ്ങളോടെ അധികാരത്തിലേറിയ പിണറായി വിജയന്‍ അധികം വൈകാതെ തന്നെ ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റി. താന്‍ നവമുതലാളിത്ത ശക്തികള്‍ക്കൊപ്പമാണെന്ന് തെളിയിച്ചു.
സ്വന്തം പാര്‍ട്ടിയേയും മുന്നണിയേയും പിന്നണിയിലേക്ക് തള്ളിമാറ്റി കുപ്രസിദ്ധി മുമ്പ് തന്നെ തെളിയിച്ച ഒരുഡസനോളം ഉപദേശകവൃന്ദങ്ങളെ തന്നെ തന്റെ വഴികാട്ടികളായി നിയോഗിച്ചു.
ലോകബാങ്കിന്റെ ഏജന്റ് ഗീതാ ഗോപിനാഥ്, അന്താരാഷ്ട്ര മാധ്യമകുത്തകയായ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ചാരന്‍ ജോണ്‍ ബ്രിട്ടാസ്, തന്റെ വര്‍ഗീയ പക്ഷപാതിത്വം കരുണാകര കാലത്തേ തെളിയിച്ച റിട്ട.പോലീസ് മേധാവി രമണ്‍ ശ്രീവാസ്തവ,അന്താരാഷ്ട്ര കോര്‍പ്പറേറ്റ് പിമ്പും യമണ്ടന്‍ പദ്ധതികളുടെ ആരാധകനും R.ബാലകൃഷ്ണ പിള്ളയുടെ മരുമകനുമായ T.ബാലകൃഷ്ണന്‍ IAS തുടങ്ങിയവരെല്ലാം ഈ ഉപദേശകപ്പടയിലെ പ്രധാനികളായിരുന്നു. ഇവരെല്ലാം പ്രഖ്യാപിത മുന്‍നിര ഉപദേശകരായിരുന്നുവെങ്കില്‍, പിന്‍നിരയില്‍ കര്‍ട്ടനുപിന്നില്‍ മറഞ്ഞിരുന്ന കാല്‍ഡസന്‍ വനിതാ ഡിപ്ലോമാറ്റുകള്‍ ഭരണത്തിന്റെ അവസാനകാലത്താണ് മറനീക്കി അരങ്ങത്ത് പ്രത്യക്ഷപ്പെട്ടത്.
UAE സുല്‍ത്താന്മാരുടെ കൊട്ടാരം വിചാരിപ്പുകാരിയായിരുന്ന സ്വപ്നപ്രഭ സുരേഷ്, കൈരളി ചാനലിലെ പാചകക്കാരി ലക്ഷ്മി നായര്‍, സാമ്രാജ്യത്വ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ ഏജന്റ് വീണാ വിജയന്‍ എന്നിവര്‍ തങ്ങളുടെ മേഖലകളില്‍ അംഗീകൃത ഉപദേശകരെ കടത്തിവെട്ടുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്.
പൂരം വെടിക്കെട്ടു മത്സരം കഴിഞ്ഞാല്‍ അവശേഷിക്കുന്നത് അല്പം പുകയാണ് എന്ന് പറയുമ്പോലെ ഭരണം നാലുവര്‍ഷം പിന്നിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഭരണനേട്ടം വെറും ശൂന്യമാണെന്ന് മനസ്സിലാക്കി യമണ്ടന്‍ വികസന പദ്ധതികളും അതിന് വേണ്ടി വിദേശനിക്ഷേപം ഏതുരീതിയിലും സമാഹരിക്കുവാനും നടത്തിയ ശ്രമങ്ങളാണ് രാജാവിന്റെ നഗ്നത വെളിവാക്കിയിരിക്കുന്നത്.
ഈ കോവിഡ് 19 കാലത്തുതന്നെ കോടികള്‍ ഒഴുകിയെത്തുമെന്ന മുഖ്യന്റെ പ്രസ്താവന അറംപറ്റിയത് പോലെയായി.
ആസ്ഥാന ഉപദേശകര്‍ക്ക് സാധിക്കാത്ത കാര്യങ്ങളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വനിതാ ഡിപ്ലോമാറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നായനാര്‍ സര്‍ക്കാരില്‍ വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ- പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം തുടങ്ങിയ ചെറുകിട വൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കണ്‍സള്‍ട്ടിങ്ങ് കമ്പനിയായി വന്ന ലാവലിന്‍ എന്ന കനേഡിയന്‍ കമ്പനിക്കുതന്നെ നിര്‍മ്മാണക്കരാറും നല്‍കി. പുതുതായി ഒരുയൂണിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കാതെ സംസ്ഥാന ഖജനാവിന് 372 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് നിരീക്ഷിച്ചത് CITU നേതാവ് ഇ.ബാലാനന്ദന്‍ കമ്മിറ്റിയാണ്. ലാവലിന്‍ കേസില്‍ കുറ്റവിചാരണ നേരിട്ട് കുറ്റവിമുക്തനാവാതെ കേരള ഹൈക്കോടതി വഴി സൂത്രത്തില്‍ പുറത്തുചാടി അവിഹിതമായി കേസില്‍ നിന്ന് ഊരിപ്പോന്നതിനെ ആയുധമാക്കി കേന്ദ്ര BJPസര്‍ക്കാരിന്റെ കയ്യിലെ കൂട്ടിലടച്ച തത്തയായ CBI യെ ഉപയോഗിച്ച് അമിത്ഷാ പിണറായി വിജയനെ തങ്ങളുടെ ആജ്ഞാനുവര്‍ത്തിയും ഒളിയജണ്ടകളുടെ നടത്തിപ്പുകാരനുമാക്കി മാറ്റി. നിരപരാധികളുടെ മേലുള്ള UAPA പ്രയോഗം മുതല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ വരെ അതാണ് നാം കാണുന്നത്.
ഭരണം അമ്പേ പരാജയമെന്ന പ്രതിപക്ഷ മുറവിളിയെ അതിജീവിച്ച് തെരഞ്ഞെടുപ്പുകളില്‍ അവസാനം പയറ്റാന്‍ കരുതിവെച്ചിരുന്ന തുറുപ്പുചീട്ടുകളായാണ് ഇപ്പോള്‍ എരുമേലി വിമാനത്താവളം, വേഗറെയില്‍, ഇ-മൊബിലിറ്റി, കെ-ഫോണ്‍ എല്ലാം എടുത്തു കളിക്കുന്നത്. ഈ കളികളില്‍ ഏറ്റവും കൂടുതല്‍ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഹാരിസണ്‍ തോട്ടഭൂമിയിലെ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി.
കാരണം, 99 വര്‍ഷത്തെ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞതും പാട്ടക്കരാറിന് വിരുദ്ധമായി അനധികൃത വില്പന നടത്തിയതും യാതൊരു പ്രതിഫലവും കൊടുക്കാതെ സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടതുമായ 3000ത്തോളം ഏക്കര്‍ വരുന്ന K.P യോഹന്നാന്‍ എന്ന സുവിശേഷ പ്രാസംഗികന്‍ നിയമവിരുദ്ധമായി കയ്യടക്കിയ ചെറുവള്ളി ഏസ്റ്റേറ്റ് കോടികള്‍ കോടതിയില്‍ കെട്ടിവെച്ച് ഏറ്റെടുക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കന്നത്.
ഏലം, കാപ്പി,തേയില,റബര്‍,സിങ്കോണ തുടങ്ങി സാമ്രാജ്യത്വ മൂലധനവുമായി ബന്ധപ്പെട്ട 5 തോട്ടവിളകളെ ഭൂപരിഷ്കരണത്തില്‍ നിന്നൊഴിവാക്കി വിദേശ മൂലധനത്തിന് കീഴടങ്ങിയെന്നത് മാത്രമല്ല; ദലിതര്‍, ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ക്കൊന്നും 70കളിലെ ഭൂപരിഷ്ക്കരണത്തില്‍ ഇടം ലഭിച്ചില്ല. കേരളത്തിലെ കാര്‍ഷികമേഖലയുടെ മുരടിപ്പ്, നെല്‍കൃഷിയുടെ തിരോധാനം, വയലുനികത്തല്‍, തരിശിടല്‍, നാണ്യവിള പ്രാമുഖ്യം തുടങ്ങിയ കേരളത്തിന്റെ തലതിരിഞ്ഞ കാര്‍ഷിക സവിശേഷതകളുടെയെല്ലാം മൂലകാരണം, ഫ്യൂഡല്‍ കാര്‍ഷിക ഘടനയിലെ മദ്ധ്യവര്‍ത്തികളായ കുടിയാന്മാര്‍ക്കു മാത്രം ഭൂമിയും അനുബന്ധ കാര്‍ഷിക സഹായങ്ങളും ലഭ്യമാക്കുകയും അതുവരെ കൃഷിയില്‍ മനുഷ്യാദ്ധ്വാനം നേരിട്ട് വിനിയോഗിച്ചിരുന്ന അടിയാള വിഭാഗത്തെ 10 സെന്റ്, ലക്ഷംവീട്, ആറ് തോട് പുറമ്പോക്ക് എന്നിവിടങ്ങളിലേക്ക് പുറന്തള്ളി നമ്മുടെ ഭൂപരിഷ്ക്കരണം നീതിരഹിതമായി മാറി.
കറിവേപ്പില മുതല്‍ വാഴയില വരെ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് ഭൂപരിഷ്ക്കരണാനന്തര കേരളത്തിന്റെ ശാപമായി മാറി.
വിഷം തീണ്ടിയ പഴങ്ങളും പച്ചക്കറികളും, യൂറിയായും ആന്റിബയോട്ടിക്കുകളും നിറഞ്ഞ പാലും മത്സ്യവും മാംസവുമെല്ലാം നമ്മെ നിത്യരോഗികളും ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടേയും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെയും കറവപ്പശുക്കളാക്കി മാറ്റി.
കൊറോണ വൈറസുകള്‍ രാജ്യത്തെ കീഴടക്കിയപ്പോള്‍ തമിഴ്നാടും കര്‍ണ്ണാടകയും അതിര്‍ത്തിറോഡുകള്‍ അടച്ചുകെട്ടിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ മാര്‍ക്കറ്റുകള്‍ ശൂന്യമായത് കണ്ട് നാം ഞെട്ടാതിരുന്നത് ലോക്ഡൗണെന്ന അടച്ചുപൂട്ടല്‍ കൊണ്ടു മാത്രമാണ്.
ആവശ്യാധിഷ്ഠിത കാര്‍ഷികോല്പാദനമോ വ്യാവസായിക ഉല്പാദനമോ നമുക്കില്ലാതെ പോയത് ബ്രിട്ടീഷുകാര്‍ അവരുടെ സൂര്യനസ്തമിക്കാത്ത വിപണിയുടെ താല്പര്യാര്‍ത്ഥം രൂപപ്പെടുത്തിയ കാര്‍ഷികഘടനയെ നാം പിന്തുടര്‍ന്നതും കാര്‍ഷികോത്പാനത്തിലെ അടിസ്ഥാന ഉല്പാദനശക്തികളെ വിസ്മരിച്ചുള്ള ഭൂപരിഷ്ക്കരണവുമാണ്.
കോവിഡ്19നമ്മേ ഓര്‍മ്മിപ്പിച്ച നമ്മുടെ കാര്‍ഷിക മേഖലയുടേയും ഭക്ഷ്യരംഗത്തിന്റേയും പാപ്പരത്തം നമുക്ക് മറികടക്കണമെങ്കില്‍ സമഗ്ര ഭൂപരിഷ്ക്കരണത്തിലൂടെ 70കളിലെ തെറ്റ് തിരുത്തുകയെന്നത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള പോംവഴി.
പക്ഷേ, നവമൂലധനശക്തികള്‍ കയ്യടക്കിക്കഴിഞ്ഞ തോട്ടഭൂമികളും പ്രകൃതിവിഭവങ്ങളും തിരിച്ചുപിടിച്ച് ഭൂമിയുടെ പുനര്‍വിതരണവും പരിസ്ഥിതിയുടെ വീണ്ടെടുക്കലുമാണ് നമുക്കു മുമ്പിലുള്ള ശാസ്ത്രീയത.
അതുകൊണ്ട് കെ.പി.യോഹന്നാന്‍ അനധികൃതമായി കയ്യടക്കിയ തോട്ടഭൂമി തിരിച്ചുപിടിക്കുന്നതിലുള്ള പിണറായി സര്‍ക്കാരിന്റെ നിസ്സഹായത മറികടക്കാൻ കേരളം കുതൽ കരുത്താർജിക്കേണ്ടതുണ്ട്
കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും പാരിസ്ഥിതിക തകര്‍ച്ചക്കും ആക്കം കൂട്ടുന്ന ഇനിയൊരു അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിന് വേണമോചെറുവള്ളി ഏസ്റ്റേറ്റ്ഭൂമി തോട്ടം തൊഴിലാളികള്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പതിച്ചുനല്‍കുകയും ആവശ്യാധിഷ്ഠിത കാര്‍ഷികോല്പാദനവും സമഗ്രപരിഷ്ക്കരണവും നടപ്പാക്കുകയുമാണ് .നമ്മുക്ക് മുന്നിലുള്ള എക പോംവഴി
ജോണ്‍ പെരുവന്താനം
Phone. 9947 15 4564.
പരിസ്ഥിതി പ്രവർത്തകനാണ് ലേഖകൻ
This post has already been read 6295 times!

Comments are closed.