പൊതു ചർച്ച പൊതു വിവരം

ചർച്ച തുടരുന്നു-മാർകിസ്റ്റ് പക്ഷത്ത് നിന്നുള്ള സാംസ്കാരിക വായന

marxist
dhravidan.com

ചർച്ച തുടരുന്നു-മാർകിസ്റ്റ് പക്ഷത്ത് നിന്നുള്ള സാംസ്കാരിക വായന

മാർക്സിന്റെ അവസാനകാല കൃതി എന്ന ധൈഷണികവും സർഗാത്മകവും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെയൊരു തൊഴിലാളി വർഗ പക്ഷവാദിത്വം ഒക്കെ ഏറ്റവും കൂടുതൽ ഉയർന്നു നിൽക്കുന്ന കൃതി എന്ന നിലയിൽ ഗോദ പരിപാടി മാർക്സിസ്റ്റ്‌ ക്ലാസ്സിക്കുകളിൽ തന്നെ ഏറ്റവും എണ്ണം പറഞ്ഞൊരു കൃതിയാണ് എന്നതിൽ യാതൊരു വിധ സംശയവും ഇല്ല. മാർക്സിസ്റ്റുകൾക്ക് അല്ലെങ്കിൽ മാർക്സിന് പ്രകൃതിയെ അത്ര അഭിസംബോധന ചെയ്തിട്ടില്ല എന്നും പ്രകൃതിയെ ഒരു മൂല്യനിരവേക്ഷ വസ്തുക്കളായിട്ടാണ് മാർക്സ് കണ്ടത് അപ്പോൾ അതിനുള്ള ഏറ്റവും നല്ല മറുപടി, കൊടുക്കാൻ പറ്റാവുന്ന ഏറ്റവും നല്ല പുസ്തകം മാർക്സിന്റെ ഗോദ പരിപാടിയിൽ ഉള്ള വിമർശനം എന്ന സാധനം തന്നെയാണ്. അതിനെ ഏറ്റവും മനോഹരമായിട്ട് അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതിയെ അങ്ങനെ കാണുന്നില്ല എന്നുള്ള ഈ വിമർശനത്തെ പറയാൻ കാരണം ഗോദ പരിപാടിയുടെ ആത്മാവ് എന്ന് തന്നെ പറയാൻ പറ്റാവുന്ന സാധനം എന്ന് വെച്ചാൽ അതിൽ അവതരിപ്പിക്കുന്ന എല്ലാ സമ്പത്തിന്റെയും എല്ലാ സംസ്കാരത്തിന്റെയും സ്രോതസ് അധ്വാനമാണ് എന്ന ഗോദ പരിപാടിയുടെ വാദമാണ്. ഇത് സത്യത്തിൽ ഒറ്റ നോട്ടത്തിൽ വളരെ പുരോഗമനപരവും തൊഴിലാളി വർഗത്തെ അഭിസംബോധന ചെയ്യുന്നതുമായിട്ടുള്ള ഒരു സാധനമായിട്ടാണ് നമ്മുക്ക് തോന്നുക. നമുക്കും അങ്ങനെയാണ് ഒറ്റ നോട്ടത്തിൽ മനസ്സിലായത്.
പക്ഷെ മാർക്സ് ഗോദ പരിപാടിയിലെ വിമർശനം എന്ന പുസ്തകത്തിൽ കൂടി ഈ സാധനത്തിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ബൂർഷാ സങ്കൽപ്പത്തെ അല്ലെങ്കിൽ ബൂർഷ്വാ കാഴ്ചപ്പാടിനെ വളരെ കൃത്യമായിട്ട് അവതരിപ്പിച്ചിട്ടുണ്ട്. അതായത് മാർക്സ് അതിനെ കാണുന്നത് അങ്ങനെയാണ്. എല്ലാ സമ്പത്തിന്റെയും സ്രോതസ് അധ്വാനമാണ് എന്നുള്ളതാണ്. മാർക്സ് അതിനെ നിരാകരിച്ചു കൊണ്ട് എല്ലാ സമ്പത്തിന്റെയും സ്രോതസ് അധ്വാനമല്ല എന്നും പ്രകൃതിയും നിരവധി ഉപയോഗമൂല്യങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നും മനുഷ്യരുടെ അധ്വാന ശക്തി പോലും മറ്റൊരർത്ഥത്തിൽ പ്രകൃതി ശക്തിയാണെന്നാണ് അവതരിപ്പിക്കുന്നത്. അപ്പോൾ പ്രകൃതിയെ മാർക്സിസ്റ്റുകൾ അല്ലെങ്കിൽ മാർക്സ് അഭിസംബോധന ചെയ്യുന്നുണ്ട്. ഇതൊരു ബൂർഷ്വാ കാഴ്ചപ്പാട് ആണ് എന്ന് പറഞ്ഞു കൊണ്ട് മാർക്സ് പിന്നീടിതിനെ വിശദീകരിക്കുന്നത് ഇത്തരത്തിൽ ഉള്ള ഒരു കാഴ്ചപ്പാട് ആണ് നിങ്ങളെ നയിക്കുന്നതെങ്കിൽ ഈ മനുഷ്യർ ആദ്യംമുതൽ തന്നെ പ്രകൃതിയെ ഒരു ഉടമയുടെ മനസ്ഥിതിയോടെ കാണും എന്നാണ് മാർക്സ് പറയുന്നത്. അതോടൊപ്പം തന്നെ പ്രകൃതി തനിക്കവകാശപ്പെട്ടതാണ് എന്ന് അയാൾ ധരിച്ചു അപ്പോൾ അധ്വാനമാണ് എല്ലാവിധ ഉപയോഗമൂലകങ്ങൾ സൃഷ്ടിക്കുന്നത് എന്നുള്ളൊരു തെറ്റായ കാഴ്ചപ്പാടിലേക്ക് എത്തുമെന്നാണ് ഗോദ പരിപാടിയുടെ വിമർശനത്തിലൂടെ മാർക്സ് അവതരിപ്പിക്കുന്നത്. ഗോദ പരിപാടിക്ക് ഒരു കൂട്ടിച്ചേർക്കല് കൂടി മാർക്സ് അവതരിപ്പിക്കുന്നുണ്ട് അവസാനം. അതിങ്ങനെയാണ് മാർക്സ് ഇങ്ങനെ കൃത്യമായി പറയുന്നുണ്ട്. ഇതിന് പകരം പറയേണ്ടിയിരുന്നത് അധ്വാനം സമ്പത്തായി മാറുന്നത് സാമൂഹിക അധ്വാനം എന്ന നിലയിലാണ് എന്നും സാമൂഹിക അധ്വാനം വളരുന്നതനുസരിച്ചു തൊഴിലാളികൾക്ക് ഇടയിൽ ദാരിദ്ര്യവും ദുരിതവും വർധിക്കുകയും ചെയ്യും തൊഴിൽ ചെയ്യാത്തവർക്കിടയിൽ സമ്പത്തും സംസ്കാരവും വർധിക്കുകയും ചെയ്യുന്നു എന്നാക്കണം എന്നാണ് മാർക്സ് പറയുന്നത്.

ഇതാണ് എല്ലാ സമ്പത്തിന്റെയും സ്രോതസ് അധ്വാനമാണ് എന്ന വിമർശനത്തോടുള്ള മാർക്സിന്റെ ഗോദ പരിപാടിയുടെ വിമർശനത്തിലെ ആദ്യത്തെ ഭാഗം.അതായത് സോഷ്യലിസ്റ്റ് സാമൂഹിക ക്രമത്തിലും മുതലാളിത്തത്തിന്റെ ഉത്പാദന ശക്തികൾ തന്നെയാണ് നിലനിൽക്കുന്നത് എന്നും ഉൽപ്പാദന ബന്ധങ്ങളിൽ മാത്രമേ മാറ്റം വരുന്നുള്ളു എന്നുള്ളൊരു സാധനം അത് മാർക്സിസ്റ്റ്‌ കൾക്ക് മുന്നിൽ വരെ മാർക്സിന്റെ കാലം തൊട്ട് തന്നെ മാർക്സിസ്റ്റ് വിരുദ്ധർ ഉന്നയിക്കുന്നൊരു വിമർശനമാണ്. തീർച്ചയായിട്ടും അത് നമ്മുക്കിടയിലും ഉണ്ടായ ഒരു സാധനമാണ്. അതിന് ഗോദ പരിപാടിയുടെ വിമർശനത്തിലെ മാർക്സ് വിശദീകരിക്കുന്നത് ഇ പ്രകാരമാണ്. എന്താണെന്ന് വെച്ചാൽ മാർക്സ് ഒന്നാം ഘട്ടത്തിൽ കമ്മ്യൂണിസം എന്നും പിന്നീട് മാർക്സിസ്റ്റുകൾ സോഷ്യലിസം എന്നും വിളിക്കുന്നൊരു സാമൂഹിക ക്രമം ഉണ്ടല്ലോ അതിലും ഈ മുതലാളിത്വത്തിന്റെ ബാലാരിഷ്ടതകൾ ഉണ്ടാകുമെന്നുള്ള കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. ലോകത്തിലെ മാർക്സിസ്റ്റുകൾ ഒക്കെ അതിനെ അംഗീകരിക്കുന്നുമുണ്ട്. മാർക്സ് ഗോദ പരിപാടി വിമർശനത്തിൽ അതിനെ വിശദീകരിക്കുന്നത് കൃത്യമായിട്ടും ഇങ്ങനെയാണ്, അവകാശങ്ങളുടെ ഘടനയിൽ പഴയ സ്വാധീനം നിലനിൽക്കുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ്‌ സമൂഹത്തിൽ ഉന്നത ഘട്ടം എന്ന് മാർക്സും പിൻകാല മാർക്സിസ്റ്റുകളും കമ്മ്യൂണിസ്റ്റ്‌ സമൂഹം എന്ന് വിളിക്കുന്ന ഘട്ടത്തിലെ സ്ഥിതി വ്യത്യസ്തമാണ്. മുതലാളിത്തത്തെ തൊഴിൽ ഘടനയും തൊഴിൽ വിചനവും സോഷ്യലിസ്റ്റ് സമൂഹത്തിലും കാണാം. എന്നാൽ കമ്മ്യൂണിസത്തിന്റെ ഈ തൊഴിൽ വിവചന രീതിയോടുള്ള വ്യക്തികളുടെ വിധേയത്വം ഇല്ലാതാകുന്നു. മാനസികവും ശാരീരികവും ആയ അധ്വാനം എന്ന വിവചനം അദൃശ്യമാകുന്നു.

അധ്വാനം ജീവിതോപാധി അല്ല. അധ്വാനിക്കുക എന്നത് മനുഷ്യ ജീവിതത്തിന്റെ പ്രധാന ആവശ്യമായി തീരുന്നു. വ്യക്തികളുടെ സർവതോന്മുകമായ വളർച്ച മൂലം ഉത്പാദന ശക്തികൾ വികസിക്കുകയും സഹകരണാടിസ്ഥാനമായുള്ള സമ്പത്തിന്റെ വ്യവസ്ഥ സാധ്യമാവുകയും ചെയ്യുന്നു. അപ്പോൾ ബൂർഷ്വാ അവകാശത്തിന്റെ അടിസ്ഥാനത്തിൽ അധ്വാനവും വേതനവും തമ്മിലുള്ള തുല്യതയെ മറികടക്കാൻ കഴിയുന്നു. ഓരോരുത്തരും സ്വന്തം ഇച്ഛയ്ക്കും കഴിവിനും അനുസരിച്ചാണ് അധ്വാനിക്കുന്നത്. അവരുടെ അധ്വാന സമയത്തിനല്ല കഴിവിനാണ് പ്രാധാന്യം ലഭിക്കുക. അതിനാവശ്യമായ കായികവും മാനസികവുമായ കഴിവുകൾ അവർക്കുണ്ടാവും. ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും സാമൂഹിക സംഘടനാ രൂപങ്ങളുടെയും വികാസത്തെ അയാൾ/അവൾ തന്നെ നിർണയിക്കുകയും സ്വന്തം കഴിവുകൾ വികസിപ്പിക്കുകയും ചെയ്യും. അവളുടെ /അയാളുടെ ആവശ്യങ്ങൾക്കനുസരിച്ചു ഉത്പാദനഉപയോഗ വസ്തുക്കൾ വിതരണം ചെയ്യാനുമുള്ള സാധ്യതകൾ അന്ന് വളർന്നു വരും. ഇതാണ് ഗോദ പരിപാടിയുടെ വിമർശനത്തിൽ കൂടെ മാർക്സ് അവതരിപ്പിക്കുന്നത്.

 

സുധീഷ് പയ്യന്നൂർ

 

This post has already been read 4022 times!

  • 0.0

hello test

Comments are closed.